LATEST NEWS

താത്കാലിക വിസി നിയമനം: ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: താത്കാലിക വൈസ് ചാൻസലറെ (വിസി) നേരിട്ട് നിയമിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ച്‌ ഡിവിഷന്‍ ബെഞ്ച്. താത്കാലിക വിസി നിയമനം ഗവർണർ നേരിട്ടു നടത്താൻ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗവര്‍ണറുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.

ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശമനുസരിച്ച്‌ പ്രവര്‍ത്തിക്കണമെന്നും വിസി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രമായിരിക്കണമെന്നും കോടതി പറഞ്ഞു. സിസ തോമസിന്റെയും ഡോ. കെ. ശിവപ്രസാദിന്റെയും ഹര്‍ജികളും ഹൈക്കോടതി തള്ളി. സ്ഥിരം വിസി ഇല്ലാത്തത് സര്‍വകലാശാലകളെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

താത്കാലിക വിസിമാരുടെ കാലാവധി 6 മാസത്തില്‍ കൂടുതലാകരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സ്ഥിരം വിസി നിയമനത്തില്‍ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

ഡോ. സിസ തോമസ് ആണ് നിലവില്‍ ഡിജിറ്റല്‍ സർവ്വകലാശാലയുടെ വിസി. എപിജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി (കെടിയു) വിസി ഡോ. കെ. ശിവപ്രസാദാണ്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് 2024 നവംബറില്‍ ഇവരുടെ താല്‍ക്കാലിക നിയമനം നടത്തിയത്. അദ്ദേഹം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ഗവർണറായ രാജേന്ദ്ര ആർലേക്കറാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചില്‍ ഹർജി നല്‍കിയത്.

രണ്ട് സർവകലാശാലകളിലെയും വിസിമാരുടെ കാലാവധി മേയ് 27-ന് പൂർത്തിയായെങ്കിലും നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന നിർദേശത്തോടെ 30 വരെ തുടരാൻ കോടതി അനുമതി നല്‍കിയിരുന്നു.

SUMMARY: Appointment of temporary VC: High Court rejects Governor’s appeal

NEWS BUREAU

Recent Posts

രാജ്യത്തെ ബോയിങ് വിമാനങ്ങളുടെ ഇന്ധന കൺട്രോൾ സ്വിച്ചുകൾ പരിശോധിക്കണം; ഡിജിസിഎ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ ബോയിങ് വിമാനങ്ങളുടെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ പരിശോധിക്കാൻ വിമാനക്കമ്പനികൾക്ക് ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)…

8 minutes ago

എം എ കരിം അനുസ്മരണ യോഗം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്ഥാപക പ്രസിഡന്റ് എം എ കരീമിന്റെ നിര്യാണത്തോടനുബന്ധിച്ച്‌ സമാജം ഹാളിൽ അനുസ്മരണ യോഗം…

18 minutes ago

കെ. സി ബിജുവിന് പുരസ്കാരം

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പിആർകെ കൾച്ചറൽ ഫോറം കർണാടകയുടെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള കർണാടക വിഭൂഷൻ പുരസ്കാരം ബാംഗ്ലൂർ മുത്തപ്പൻ…

41 minutes ago

സ്കൂളിലെ കുടിവെള്ള ടാങ്കിൽ അജ്ഞാതൻ വിഷം കലർത്തി; 12 കുട്ടികൾ ആശുപത്രിയിൽ

ബെംഗളൂരു: ബെളഗാവിയിൽ സ്കൂളിലെ ടാങ്കിൽ നിന്ന് വിഷം കലർന്ന ജലം കുടിച്ച് 12 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവദത്തിയിലെ ഹുലിഗട്ടി…

1 hour ago

ബെംഗളൂരു മലയാളി ഫോറം ‘ഓണാരവം 2025’ സെപ്തംബര്‍ 14 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടി ഓണാരവംസെപ്തംബര്‍ 14 ന് കോരമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടക്കും. ഓൺലൈൻ…

1 hour ago

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; പ്രത്യേക പോലീസ് സംഘം അന്വേഷിക്കണം, മുഖ്യമന്ത്രിക്ക് കത്തെഴുതി വനിത കമ്മിഷൻ

മംഗളൂരു: ബലാത്സംഗത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പോലീസിന്റെ പ്രത്യേക സംഘം രൂപീകരിക്കണമെന്ന്…

2 hours ago