ബെംഗളൂരു: വോട്ടവകാശം പൗരൻ്റെ ഏറ്റവും വലിയ കർത്തവ്യമാണെന്നും അത് സംരക്ഷിക്കുന്നതിന് അതീവ ജാഗ്രത ആവശ്യമാണെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. മലബാർ മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച എസ്ഐആർ മുൻകരുതലും മുന്നൊരുക്കവും എന്ന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഐആറിൽ ആശങ്കപ്പെടാനോ തെറ്റിദ്ധാരണയിൽ ഭയപ്പെടാനോ ഇല്ല. രേഖകൾ പൂർണ്ണമായി സൂക്ഷിക്കുകയെന്നത് പൗരധർമ്മമാണ്. താൻ ഒരു വോട്ടറാണെന്ന ബോധം നമുക്കുണ്ടാവുമ്പഴാണ് ഭരണകൂടത്തിൻ്റെ അധാർമികതയെ പ്രതിരോധിക്കാൻ നമുക്ക് കഴിയൂ. അക്കാര്യത്തിലാണ് നാം ജാഗ്രത കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡണ്ട് അഡ്വ. പി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകൻ ഹക്കീംമാസ്റ്റർ മാടക്കൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടി.സി. സിറാജ് ട്രഷറർ കെ.എച്ച് ഫാറൂഖ്, വൈസ് പ്രസിഡണ്ട് മുഹമ്മദ് തൻവീർ, സെക്രട്ടറി ടി.പി. മുനീറുദ്ധീൻ, പി.എം മുഹമ്മദ് മൗലവി, സുബൈർകായക്കൊടി, എ കെ കബീർ, ശബീർ ടി.സി, ബഷീർ എ.ബി,സിദ്ദീഖ് തങ്ങൾ, ശംസുദ്ധീൻ അനുഗ്രഹ , സിറാജ് ഹുദവി, അശ്റഫ് മലയമ്മ,നാസിർ ഷോപ്പ് റൈറ്റ്, നാദിർഷ തുടങ്ങിയവർ പ്രസംഗിച്ചു.
SUMMARY: Special intensive revision
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം പട്ടണത്തിൽ വൻ അഗ്നിബാധ. നിരവധി കടകൾ കത്തിനശിച്ചു. ദമ്മാമിലെ വാട്ടർ ടാങ്ക് റോഡിൽ…
ഡൽഹി: സുപ്രീംകോടതി ചീഫ് ജെസ്റ്റിസ് ബി ആർ ഗവായ് ഇന്ന് വിരമിക്കും. മെയ് 14നാണ് രാജ്യത്തിന്റെ 52 മത് ചീഫ്…
ചെന്നൈ: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട ജോലി സമ്മർദ്ദം താങ്ങാനാകാതെ തമിഴ്നാട്ടിലും ബി.എൽ.ഒ ജീവനൊടുക്കി. കള്ളക്കുറിച്ചിയിൽ വില്ലേജ് അസിസ്റ്റന്റായ…
ഡൽഹി: ദുബായ് എയർ ഷോയില്‍ തേജസ് വിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്‍റെ മൃതദേഹം സുലൂരിലെത്തിച്ചു.…
ബെംഗളുരു: കർമലാരാം-ബെലന്തൂർ ഇരട്ടപാതയില്‍ പരിശോധന നടക്കുന്നതിനാല്‍ ഈ മാസം 25ന് എസ്എംവിടി ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ‌്പ്രസ് (12677) കെആർ പുരം,…
ബെംഗളൂരു: നഗരത്തിലെ തെരുവുകളിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക് ആര്‍ഐബികെ (RIBK) ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ പുതപ്പുകൾ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക ആതുര…