ലൈംഗിക പീഡന പരാതി; ഒളിവിലായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ ആൾ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ. ശനിയാഴ്ച രാത്രി ആഗ്രയിൽ നിന്നാണ് ഡൽഹി പോലീസ് പിടികൂടിയത്. ചൈതന്യാനന്ദ സരസ്വതിയെ ഡൽഹിയിലേക്ക് കൊണ്ടുവരും. ഡോ. പാർത്ഥസാരഥി എന്ന ചൈതന്യാനന്ദക്കെതിരെ 17 വിദ്യാർഥിനികളാണ് പരാതിയുമായി രംഗത്ത് വന്നത്. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും പെൺകുട്ടികൾ പോലീസിന് മൊഴി നൽകിയിരുന്നു.

ഇദ്ദേഹം രാത്രി വൈകിയും പെൺകുട്ടികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുമായിരുന്നുവെന്നും വിദേശയാത്രകളിൽ കൂടെവരാൻ നിർബന്ധിക്കുമായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. വനിതാ ഹോസ്റ്റലിൽ ആരും കാണാതെ കാമറകൾ സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് ചൈതന്യാനന്ദ.

122 കോടി രൂപയുടെ ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ വരെയുള്ള ആരോപണങ്ങൾ നേരിടുന്ന ചൈതന്യാനന്ദ സരസ്വതി ആഗസ്റ്റ് മുതൽ ഒളിവിലായിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിത്താവളങ്ങള്‍ നിരന്തരം ഇയാള്‍ മാറ്റിയിരുന്നു.

വിവിധ കേസുകളിലായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ചൈതന്യാനന്ദ 50 ലക്ഷത്തിലധികം രൂപ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് പിന്നാലെ ഇയാളുടെ 18 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 18 ബാങ്ക് അക്കൗണ്ടുകളിലും 28 സ്ഥിര നിക്ഷേപങ്ങളിലുമായി ഏകദേശം 8 കോടിയാണ് ഉള്ളത്. സ്വാമി സ്ഥാപിച്ച ഒരു ട്രസ്റ്റിന്‍റേതാണ് ഈ പണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.അഞ്ച് അന്വേഷണ സംഘങ്ങളാണ് പോലീസ് ചൈതന്യാനന്ദയെ പിടികൂടാനായി നിയോഗിച്ചിുന്നത്.

SUMMARY: Complaint of sexual harassment of female students; God Swami Chaitananda Saraswati, who was on the run, was arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയില്‍ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയില്‍

സൗദി: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍...

നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുകയാണ് സനാതനധർമ്മ വക്താക്കളുടെ ലക്ഷ്യം – പി ജയരാജൻ  

ബെംഗളൂരു:ശ്രീനാരായണ ഗുരുവും, വാഗ്‌ഭടാനന്ദനും, ചട്ടമ്പി സ്വാമികളും, മഹാത്മാ അയ്യങ്കാളിയും, ഗാന്ധിജിയും പകർന്നു...

സപര്യ സാഹിത്യ സൗഹൃദം രൂപവത്കരിച്ചു

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് സപര്യ സാഹിത്യ സൗഹൃദം എന്ന പേരിൽ സാഹിത്യ...

റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ബോണസ്; 2,009.61 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡൽഹി: റെയില്‍വെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 78...

ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22 ന്

ബെംഗളൂരു: ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈലടക്കം നാലുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍...

പത്മശ്രീ ചെറുവയല്‍ രാമൻ അന്തരിച്ചു

വയനാട്: പദ്‌മശ്രീ ജേതാവും വയനാട്ടിലെ പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ...

കൊച്ചിയില്‍ ജൂതപ്പള്ളിക്ക് തീയിട്ട സംഭവം; പ്രതിയുടെ ഫോണില്‍ ദൂരൂഹ ചാറ്റുകള്‍, തീവ്രവാദ ബന്ധം സംശയിച്ച്‌ പോലീസ്

കൊച്ചി: എറണാകുളം മാർക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുംഭാഗത്ത് ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട...

Related Articles

Popular Categories