Categories: KARNATAKATOP NEWS

ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം; അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ ഉടൻ ആരംഭിക്കും

ബെംഗളൂരു: അര്‍ജുന്‍റെ മൃതദേഹ ഭാഗം നാട്ടില്‍ എത്തിക്കാനുളള നടപടികള്‍ ഉടൻ ആരംഭിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. നാളെ മൃതദേഹ ഭാഗങ്ങള്‍ നാട്ടില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. മൃതദേഹം കോഴിക്കോട് എത്തിക്കാനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ പൂര്‍ത്തിയാക്കും. മൃതദേഹ ഭാഗം നിലവില്‍ കാര്‍വാന്‍ ആശുപത്രിയിലാണ്.

ഡിഎന്‍എ സാമ്പിള്‍ ഇന്ന് ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡിഎന്‍എ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ഉത്തര കന്നഡ ജില്ല കലക്‌ടർ ലക്ഷ്‌മിപ്രിയ വ്യക്തമാക്കി.

ലോറി പൂര്‍ണമായും കരയിലെത്തിക്കാനുളള ദൗത്യം രാവിലെ 8 മണിയോടെ ആരംഭിക്കും. വടം പൊട്ടിയതോടെയാണ് ബുധനാഴ്ച ദൗത്യം അവസാനിച്ചത്. കാണാതായ മറ്റ് രണ്ട് പേര്‍ക്കുളള തിരച്ചില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായാണ് തിരച്ചിൽ തുടരുക. ഇന്നലെ കണ്ടെത്തിയ മൃതദേഹം അർജുന്‍റേതാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന അനിവാര്യമാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണ സെയ്ൽ പറഞ്ഞു.

ഡിഎൻഎ പരിശോധന നടത്തെണമെന്ന ആവശ്യം കുടുംബവും ഉന്നയിച്ചിരുന്നു. മംഗളൂരുവിൽ വച്ചായിരിക്കും ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി സാമ്പിളുകൾ മംഗളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. എന്നാല്‍ ഡിഎൻഎ പരിശോധന ഫലം കാത്ത് നിൽക്കാതെ  മൃതദേഹം കുടുംബത്തിന് വിട്ട് നൽകും. പക്ഷേ പരിശോധന ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുക.

TAGS: ARJUN | SHIRUR LANDSLIDE
SUMMARY: DNA samples of Arjuns body will be recovered within two days

Savre Digital

Recent Posts

ശബരിമല യുവതീ പ്രവേശം; എം.സ്വരാജിന്റെ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി

കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…

1 minute ago

മതപരിവർത്തന ആരോപണം; മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെ 12പേർ മഹാരാഷ്‌ട്രയിൽ അറസ്റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച്‌ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…

45 minutes ago

ജയസൂര്യക്ക് ഇഡി കുരുക്ക്: വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും…

49 minutes ago

ഗാലറിയില്‍നിന്നു വീണ് പരുക്കേറ്റ സംഭവം; രണ്ടു കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസിന്‍റെ വക്കീല്‍ നോട്ടീസ്

കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ട്…

2 hours ago

ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ തോക്കുചൂണ്ടി കവർച്ച; അന്വേഷണത്തിന് പ്രത്യേകസംഘം

ബെംഗളൂരു: മൈസൂരുവിനടുത്തുള്ള ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ നടന്ന കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചു. ഡിവൈഎസ്‌പി രവിയുടെ നേതൃത്വത്തിലുള്ള അഞ്ച്…

2 hours ago

പോലീസുകാരനെ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: മുഹമ്മ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്.…

3 hours ago