Categories: KARNATAKATOP NEWS

അർജുനായുള്ള തിരച്ചിൽ; ദൗത്യം വീണ്ടും ഏറ്റെടുക്കാൻ തയ്യാറെന്ന് ഈശ്വർ മാൽപെ

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന് വീണ്ടും സന്നദ്ധത അറിയിച്ച് ഈശ്വർ മാൽപെ. പുഴയിൽ പരിശോധനയ്ക്ക് മൂന്ന് ദിവസം വേണ്ടിവരുമെന്നാണ് നിലവിലെ വിലയിരുത്തല്‍. നാവിക സേനയുടെ ഡൈവിങ് സംഘവും ഈശ്വര്‍ മാല്‍പ്പെയ്ക്കൊപ്പം പരിശോധനയ്‌ക്കെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തെ ഉടമ്പടിയാണെങ്കിലും പത്ത് ദിവസം വരെ നീട്ടാവുന്ന രീതിയിലാണ് ഉടമ്പടി തയ്യാറാക്കിയതെന്ന് ഡ്രഡ്ജർ ഷിരൂരിൽ എത്തിച്ച കമ്പനി അറിയിച്ചു.

ദൗത്യത്തിനൊപ്പം ഉണ്ടാകുമെന്നത് അര്‍ജുന്റെ അമ്മയ്ക്ക് നല്‍കിയ വാക്കാണതെന്ന് ഈശ്വര്‍ മാല്‍പ്പെ പറഞ്ഞു. അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാല്‍പ്പെ പറഞ്ഞു. ആറ് സ്‌കൂബ ഡൈവേഴ്‌സ് ഒപ്പമുണ്ടെന്നും ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തുന്ന തിരച്ചിലില്‍ കൂപ ഡൈവേഴ്‌സിനെ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര കന്നഡ ജില്ലാ കളക്ടര്‍, പോലീസ് തുടങ്ങിയവര്‍ പരിശോധന നടക്കുന്നിടത്ത് എത്തിയാല്‍ മാത്രമായിരിക്കും ഡ്രഡ്ജര്‍ ദൗത്യ മേഖലയിലേക്കെത്തിക്കുക. ദൗത്യ മേഖലയില്‍ നിന്നും 500 മീറ്ററകലെയാണ് ഇപ്പോള്‍ ഡ്രഡ്ജറുള്ളത്. എന്‍ഡിആര്‍എഫ് സംഘം വെള്ളിയാഴ്ച രാവിലെ മുതല്‍ പുഴയിൽ തിരച്ചില്‍ നടത്തിയിരുന്നു.

അതേസമയം നിലവിലെ സാഹചര്യത്തില്‍ മൂന്ന് ദിവസം കൊണ്ട് ഡ്രഡ്ജിങ് പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. വലിയ തരത്തിലുള്ള മണ്‍കൂനകളാണ് ദൗത്യ മേഖലയില്‍ രൂപപ്പെട്ടത്. നാലഞ്ച് മീറ്റര്‍ ഉയരത്തിലുള്ള മണ്‍കൂനകളാണ് രൂപപ്പെട്ടിരിക്കുന്നത്. ആദ്യ ഘട്ട പരിശോധന സ്‌പോട്ട് 3 കേന്ദ്രീകരിച്ചായിരിക്കും നടക്കുക. 15 മുതല്‍ 20 വരെ താഴ്ച്ചയില്‍ പരിശോധന നടത്താാന്‍ സാധിക്കുന്ന ഡ്രഡ്ജറാണെത്തിച്ചിരിക്കുന്നത്.

TAGS: ARJUN | LANDSLIDE
SUMMARY: Arjun rescue mission to continue soon

Savre Digital

Recent Posts

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…

19 minutes ago

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…

2 hours ago

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…

2 hours ago

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

9 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

10 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

10 hours ago