Categories: KERALALATEST NEWS

തിരുവനന്തപുരത്ത് വാഹന പരിശോധനയില്‍ 50 കിലോയോളം കഞ്ചാവ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം, പരുത്തിക്കുഴി എന്നിവിടങ്ങളില്‍ നടന്ന പരിശോധനകളില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി ഡാൻസാഫ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് വിഴിഞ്ഞത്ത് വെച്ച്‌ നാലര കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ മുജീബ്, ഭീമാപള്ളി സ്വദേശിയായ ബിജു എന്നിവരെ പോലീസ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നാണ് ഈ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് അറിയിച്ചു.

വിഴിഞ്ഞത്തെ പരിശോധനയ്ക്ക് തൊട്ടുപിന്നാലെയാണ് പരുത്തിക്കുഴിയില്‍ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. ഇവിടെ നിന്നും 40 കിലോ കഞ്ചാവുമായി രണ്ട് തിരുവനന്തപുരം സ്വദേശികള്‍ പിടിയിലായി. പ്രത്യുഷ്, അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായവർ. 20 കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.

SUMMARY: Around 50 kg of ganja seized during vehicle inspection in Thiruvananthapuram; four arrested

NEWS BUREAU

Recent Posts

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ബലാത്സംഗ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആര്‍…

5 minutes ago

യു എസില്‍ വെടിവെപ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: മി​സി​സി​പ്പി​യി​ലെ ക്ലേ ​കൗ​ണ്ടി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ  ആ​റു​പേ​ർ ​കൊ​ല്ല​പ്പെ​ട്ടു. അ​ല​ബാ​മ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള വെ​സ്റ്റ് പോ​യി​ന്‍റ് പ​ട്ട​ണ​ത്തി​ലാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്. ഇ​വി​ടെ…

30 minutes ago

സ്വാമി വിവേകാനന്ദ ജയന്തിയും ദേശീയ യുവജന ദിനാഘോഷവും ഇന്ന്

ബെംഗളൂരു: വിവേകാനന്ദ സ്കൂള്‍ ഓഫ് യോഗയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സ്വാമി വിവേകാനന്ദ ജയന്തി, ദേശീയ യുവജന ദിനാഘോഷം…

39 minutes ago

കന്നഡ എഴുത്തുകാരി ആശാ രഘുവിനെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ (46) മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ മല്ലേശ്വരത്തെ വീട്ടിൽ ശനിയാഴ്ച…

1 hour ago

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍

പാലക്കാട്: പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കസ്റ്റഡിയില്‍. പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ…

2 hours ago

ബെംഗളൂരുവില്‍ 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും

ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…

11 hours ago