പാലക്കാട്: യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിലാണ് നടപടി. പതഞ്ജലി ആയുർവേദിൻ്റെ ഹെല്‍ത്ത് കെയർ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നല്‍കിയത്.
സംസ്ഥാന ഡ്രഗ്സ് വിഭാഗം രജിസ്റ്റർ ചെയ്ത കേസില്‍ കഴിഞ്ഞ പതിനാറിന് പാലക്കാട്ടെ കോടതിയില്‍ ഹാജരാകണമെന്ന് രാംദേവിന് സമൻസ് അയച്ചിരുന്നു. എന്നാല്‍ ഈ സമൻസ് ലഭിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് ഇപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് നേരിട്ട് കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണമെന്നാണ് വാറണ്ട്. രാജ്യത്ത് ഇതാദ്യമായാണ് ഡ്രഗ്സ് വകുപ്പ് പതഞ്ജലി ഗ്രൂപ്പിൻ്റെ ദിവ്യ ഫാർമസിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
TAGS : BABA RAMDEV
SUMMARY : Arrest warrant against Baba Ramdev
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍…
വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…
ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ്…
ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള പശമൈലാറമിലെ ഫാർമസ്യൂട്ടിക്കല്‍ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. പരുക്കേറ്റവരില്‍ ഏകദേശം 15 പേർ ആശുപത്രികളില്‍…
ബെംഗളൂരു: ബെംഗളൂരു, മൈസൂരു അടക്കമുള്ള കേരള ആര്‍ടിസി ബസ് കൗണ്ടറുകളില്‍ അന്വേഷണങ്ങള്‍ക്കുള്ള ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി പകരം മൊബൈൽ…
ന്യൂഡൽഹി: വാണിജ്യ പാചക വാതക സിലിണ്ടര്‍ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 58.50 രൂപ…