അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ജനറൽ ആശുത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് നടപടിക്കായി നടത്തിയ വെെദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പരിശോധനയിൽ ഇദ്ദേഹത്തിന് രക്തസമ്മർദം ഉയർന്നതായും ഇസിജിയിൽ വ്യതിയാനമുള്ളതായും കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇദ്ദേഹത്തെ വിട്ടയക്കുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കൂ.

ജ​നു​വ​രി ഒ​മ്പ​തി​ന് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ സെ​റ്റി​ൽ വ​ച്ച് കാ​ര​വാ​നി​ൽ ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന യു​വ​ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് ര​ഞ്ജി​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ടു​ക്കി എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തൊ​ടു​പു​ഴ​യി​ൽ വ​ച്ച് കാ​ർ ത​ട​ഞ്ഞാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​തി​ക്ര​മ​ത്തെ​ത്തു​ട​ർ​ന്ന് മാ​ന​സി​കാ​ഘാ​തം അ​നു​ഭ​വി​ച്ച ന​ടി കൗ​ൺ​സി​ലിം​ഗി​ന് ശേ​ഷ​മാ​ണ് പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് വ​ന്ന​ത്. നടി ഡി.ജി.പിക്കും കൊച്ചി സെൻട്രൽ പോലീസിനുമാണ് പരാതി നൽകിയത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. കാരവനിൽ അനുമതിയില്ലാതെ പ്രവേശിച്ച ശേഷം രഞ്ജിത്ത് കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. എതിർത്തപ്പോൾ പിൻവാങ്ങി.

എറണാകുളം സിറ്റി ഡി.സി.പി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുമ്പാണ് വനിതാ പോലീസ് സ്റ്റേഷനിൽ രഹസ്യമായി രേഖപ്പെടുത്തിയത്. തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പോലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്.
SUMMARY: Arrested director Ranjith admitted to hospital

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്‌ഇബി. എല്‍നിനോ...

‘സ്വകാര്യ ബസിലും സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര, കണ്‍സെഷൻ നിരക്ക് വര്‍ദ്ധിപ്പിക്കണം’; മന്ത്രിയുമായി ചര്‍ച്ച നടത്തി സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം: സർക്കാരിന്റെ 'പ്രിയദർശിനി' പദ്ധതി നിലവില്‍ വന്നതോടെ സ്വകാര്യ ബസ് സർവീസുകള്‍...

“നിനക്ക് അഡ്രസ് എഴുതാൻ അറിയോ?”; അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ച് കെ ടി ജലീൽ

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങില്‍ വിദ്യാർഥികളെ വേദിയില്‍ വിളിച്ചുവരുത്തി...

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ഡല്‍ഹി: തമിഴ്നാട്ടില്‍ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതി...

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തുനിന്ന് എത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ച നിലയില്‍

എടത്വ: ആലപ്പുഴയില്‍ ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയില്‍ നിന്ന് നാട്ടിലേക്കു തിരിച്ച...

വധുവിന്റെ വീട്ടുകാര്‍ ഐസ്‌ക്രീം ചോദിച്ചിട്ട് നല്‍കിയില്ല; കൊല്ലത്ത് കല്യാണവീട്ടില്‍ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ഐസ്‌ക്രീം നല്‍കാത്തതിന്റെ പേരില്‍ കൂട്ടയടി. കൊല്ലം പളളിമുക്കിലെ ബിഎസ്‌എ...

നിതിന്‍രാജിന്റെ ആത്മഹത്യ; അധ്യാപകന്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളി

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍കോളേജില്‍ വിദ്യാര്‍ഥി നിതിന്‍രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി...

നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി

പാലക്കാട്: നെന്മാറ പൂത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി....

Related Articles

Popular Categories