കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ കോളജില്‍ ഹാജരാകുന്നില്ലെന്ന് മഹാരാജാസ് കോളജ്. ക്ലാസില്‍ കയറാത്തതിന്റെ കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍നിന്നും പുറത്താക്കുമെന്നു ചൂണ്ടിക്കാട്ടി ആർഷോയുടെ മാതാപിതാക്കള്‍ക്ക് കോളജ് പ്രിൻസിപ്പല്‍ നോട്ടീസ് നല്കി. ഇന്റഗ്രേറ്റഡ് പിജി കോഴ്സില്‍ ആർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയാണ് ആർഷോ.
അതേസമയം എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ കോളജിനെ അറിയിച്ചു. ഇന്റഗ്രേറ്റഡ് പിജി കോഴ്സില്‍ ആറ് സെമസ്റ്ററിനുശേഷം വിദ്യാർഥികള്‍ക്ക് എക്സിറ്റ് ഓപ്ഷൻ എടുക്കാൻ സാധിക്കും. എന്നാല്‍ ആറ് സെമസ്റ്ററും കൃത്യമായി പാസാകുകയും ഹാജർ ഉണ്ടാകുകയും ചെയ്താല്‍ മാത്രമേ വിദ്യാർഥിക്ക് എക്സിറ്റ് ഓപ്ഷൻ നല്‍കുക.
എന്നാല്‍ ആർഷോ പരീക്ഷ കൃത്യമായി പാസായിട്ടില്ല. ഇതോടെ കോളജ് അധികൃതർ സർവകലാശാലയോട് ഇക്കാര്യത്തില്‍ അഭിപ്രായം തേടിയിട്ടുണ്ട്. ഡിഗ്രിയുടെ തുടർച്ചയായി പഠിക്കുന്നതാണ് ഇന്റഗ്രേറ്റഡ് പിജി കോഴ്സ്.
TAGS : ARSHO | MAHARAJA COLLEGE
SUMMARY : Arsho doesn’t attend class; Maharajas College will expel you if you don’t tell the reason
കൊച്ചി: നടൻ മോഹൻലാല്‍ ആനക്കൊമ്പ് കൈവശം വച്ച സംഭവം നിയമവിധേയമാക്കിക്കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ്…
കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ…
തിരുവനന്തപുരം: പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ…
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി…
ഡൽഹി: ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. മിക്ക മേഖലകളിലും മലിനീകരണത്തോത് 350ന് മുകളിലാണ്. മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി…
ബെംഗളുരു: ചിക്കബെല്ലാപുരയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. കാസറഗോഡ് മധൂർ പട്ല സ്വദേശിനി ഫാത്തിമ ബീഗം…