പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. മേല്‍ശാന്തി നറുക്കെടുപ്പ് പ്രക്രിയ പ്രകാരം പതിനാറാമതായാണ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയേയും തിരഞ്ഞെടുത്തു.ശബരിമല സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് പുതിയ നിയോഗം. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ സന്നിധാനത്തായിരുന്നു നറുക്കെടുപ്പ്.
കൊല്ലം ശക്തികുളങ്ങര സ്വദേശിയായ എസ്. അരുൺ കുമാർ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും നിലവിൽ കൊല്ലം ലക്ഷ്മിനട ക്ഷേത്രം മേൽശാന്തിയുമാണ്. ശബരിമല മേൽശാന്തി പട്ടികയിൽ ആറ് തവണ ഉൾപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയാണ് വാസുദേവന്‍ നമ്പൂതിരി. നറുക്കെടുപ്പില്‍ പതിമൂന്നാമതായാണ് വാസുദേവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. പന്തളംകൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് വര്‍മ (ശബരിമല), വൈഷ്ണവി (മാളികപ്പുറം) എന്നിവരാണ് മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്.
ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അപേക്ഷ നല്‍കിയത്. ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. തുലാമാസ പൂജകള്‍ക്ക് ശേഷം 21 ന് രാത്രി പത്തിന് നട അടയ്ക്കും.
<BR>
TAGS : RELIGIOUS | SABARIMALA
SUMMARY : Arun Kumar Namboothiri as Sabarimala Melshanthi
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…