KERALA

ആര്യവൈദ്യശാലാ ട്രസ്റ്റി പി രാഘവവാരിയർ അന്തരിച്ചു

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോർഡ് അംഗവും സ്‌പെഷൽ കൺസൽറ്റന്റുമായ പി.രാഘവവാരിയർ (91) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ഇന്നലെ രാവിലെ ആറോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം കുടുംബ ശ്മശാനത്തിൽ നടന്നു. ഭാര്യ: തൃശൂർ അന്നമനട പൂവത്തുശ്ശേരി വാര്യത്ത് ലക്ഷ്‌മി വാരസ്യാർ.

ട്രസ്റ്റി, വിവിധ വകുപ്പുകളുടെ മേധാവി എന്നീ നിലകളിൽ 70 വർഷത്തോളം ആര്യവൈദ്യശാലയെ നയിച്ച വ്യക്തിയായിരുന്നു  രാഘവവാരിയർ.

മക്കൾ: ഡോ. പി ആർ രമേശ് (സൂപ്രണ്ട് ആൻഡ്‌ ചീഫ് മെഡിക്കൽ ഓഫീസർ, എഎച്ച് ആൻഡ്‌ ആർസി, കോട്ടക്കൽ ആര്യവൈദ്യശാല). ഉഷ (ഇൻകം ടാക്‌സ് അഡ്വൈസർ, യുഎസ്എ-). മരുമക്കൾ: പ്രീത രമേശ് വാരിയർ, ദേവകിനന്ദനൻ. സഹോദരങ്ങൾ: പി ശങ്കര വാരിയർ (ആര്യവൈദ്യശാലാ മുൻ ചീഫ് ഫിസിഷ്യൻ), ശാരദ വാരസ്യാർ, ഗോവിന്ദൻകുട്ടി വാരിയർ, സാവിത്രി വാരസ്യാർ, ഡോ. പി മാധവൻകുട്ടി വാരിയർ (ആര്യവൈദ്യശാലാ മാനേജിങ്‌ ട്രസ്റ്റി ആൻഡ്‌ ചീഫ് ഫിസിഷ്യൻ).
SUMMARY: Arya Vaidyasala Trustee P Raghavavavariyar passes away

NEWS DESK

Recent Posts

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം; വിശദാംശങ്ങള്‍ പുറത്തു വിട്ട് പ്രോട്ടോക്കോള്‍ വിഭാഗം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.…

2 minutes ago

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാരവം -2025 സമാപിച്ചു

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ പരിപാടി ഓണാരവം-2025 സമാപിച്ചു. സമാപന സമ്മേളനം വിജയനഗര്‍ എം.എല്‍.എ എം. കൃഷ്ണപ്പ…

23 minutes ago

വിജയപുരയിലെ ഇരട്ടക്കൊല; അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: വിജയപുരയില്‍ ഞായറാഴ്ച നടന്ന ഇരട്ടക്കൊലപാതക കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുത്താന ഗൗഡ, സന്തോഷ്, സഞ്ജയ്,…

35 minutes ago

മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബയോഗം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബയോഗം ഡൊംളൂരിലുള്ള ഹോട്ടൽ കേരള പവലിയനിൽ നടന്നു. പ്രസിഡൻ്റ്  പി തങ്കപ്പൻ്റെ ആധ്യക്ഷത വഹിച്ചു.…

43 minutes ago

നോർക്ക കാർഡിനുള്ള അപേക്ഷകൾ സമര്‍പ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം അംഗങ്ങളില്‍ നിന്ന് സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, രവിചന്ദ്രൻ,…

54 minutes ago

1500 കോടി ഡോളര്‍ നിക്ഷേപിക്കാൻ ഗൂഗിള്‍; ഇന്ത്യയില്‍ ആദ്യ എഐ ഹബ് വരുന്നു

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ഇന്ത്യയിലെ എഐ ഹബ്ബുകള്‍ക്കായി 1.25 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ മേധാവി സുന്ദർ…

58 minutes ago