തിരുവനന്തപുരം: സമരം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍. സമരത്തിന് 50 ദിവസം പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ മുടി മുറിച്ച് പ്രതിഷേധിക്കും. സമരസമിതി നേതാക്കള്‍ അറിയിച്ചതാണ് ഇക്കാര്യം.
സമരം ചെയ്യുന്ന ആശമാരോട് സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് സമിതി ആരോപിച്ചു.
സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം ഖേദകരമാണ്. വലിയ പ്രതിസന്ധിയിലൂടെയാണ് ആശാവര്‍ക്കര്‍മാര്‍ കടന്നുപോകുന്നതെന്നും സര്‍ക്കാര്‍ പ്രശ്നങ്ങള്‍ക്ക് മാന്യമായ പരിഹാരം കണ്ട് സമരം തീര്‍ക്കാന്‍ നടപടിയെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാവര്‍ക്കേഴ്സ് നടത്തുന്ന രാപ്പകല്‍ സമരം തുടങ്ങിയിട്ട് 47 ദിവസം പൂര്‍ത്തിയാവുകയാണ്. ആശമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് കോട്ടയത്തും കോഴിക്കോട്ടും പ്രതിഷേധ പരിപാടികള്‍ നടക്കും.
TAGS : ASHA WORKERS
SUMMARY : ASHA workers intensify strike; will cut their hair and protest on the 50th day of the strike
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര് മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…