TOP NEWS

ആശമാരുടെ രാപകൽ സമരയാത്ര; ഇന്ന് സമാപിക്കും, പ്രതിപക്ഷനേതാവ് ഉദ്ഘാടനം നി‌ർവഹിക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ വേതന വർധന ആവശ്യപ്പെട്ട് സമരം നടത്തുന്ന ആശാ വർക്കർമാരുടെ രാപകൽ സമരയാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. മെയ് അഞ്ചിന് കാസറഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരം വരെ ആശാ സമരസമിതി നേതാവ് എം എ ബിന്ദു നയിച്ച യാത്രയാണ് സമാപിക്കുന്നത്. രാവിലെ പി എം ജി ജംഗ്ഷനിൽ നിന്ന് പ്രകടനമായി സെക്രട്ടറിയേറ്റ് പടിക്കൽ എത്തിച്ചേരുന്ന റാലി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

14 ജില്ലകളിലായി 45 ദിവസം പൂർത്തിയാക്കിയാണ് സെക്രട്ടറിയേറ്റിനു മുന്നിൽ രാപകൽ സമരയാത്ര സമാപിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന നിലമ്പൂരിലടക്കം സമരം ചെയ്യുന്ന ആശാ പ്രവർത്തകർ ഇടത് പക്ഷത്തിനെതിരെ വോട്ട് അഭ്യർത്ഥിച്ചിരുന്നു.

അതേസമയം, ഇന്ന് കേരളത്തിലെ മുഴുവൻ ആശാവർക്കർമാർക്കും സർക്കാർ ഓൺലൈൻ ട്രെയിനിംഗ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ ആശമാർ നിർബന്ധമായും പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്. പുതുതായി ആരംഭിച്ച ‘ശശക്ത്’ എന്ന വെബ് പോർട്ടൽ പരിചിതമാക്കാനുള്ള പരിശീലനമാണ് ഇന്ന് ഓൺലൈനായി നടക്കുക.

ഇത് സമരം പൊളിക്കാനുള്ള സർക്കാർ നീക്കമാണെന്നാണ് ആശമാരുടെ പ്രതികരണം. മുഴുവന്‍ ആശമാരും സര്‍ക്കാര്‍ ഭീഷണി തള്ളി മഹാറാലിക്ക് എത്തിച്ചേരണമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വികെ സദാനന്ദന്‍ പറഞ്ഞു.

SUMMARY: Asha’s day-night protest march will conclude today, and the opposition leader will inaugurate it.

NEWS DESK

Recent Posts

അബുദാബിയില്‍ വാഹനാപകടം: കുട്ടികളടക്കം നാല് മലയാളികള്‍ മരിച്ചു

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മലയാളികള്‍ മരിച്ചു. ദുബായില്‍ വ്യാപാരിയായ മലപ്പുറം കൊണ്ടോട്ടി പുളിയക്കോട്…

8 hours ago

താമരശ്ശേരി ചുരത്തിൽ തിങ്കൾ മുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്‌: ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റൽ, അറ്റകുറ്റപ്പണി…

9 hours ago

മലപ്പുറത്ത് വീട്ടില്‍ അതിക്രമിച്ച്‌ കയറി കവര്‍ച്ച നടത്തിയ സംഭവം; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

മലപ്പുറം: പാണ്ടിക്കാട് വീട്ടില്‍ അതിക്രമിച്ച്‌ കയറി മര്‍ദിച്ച്‌ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കൂടി അറസ്റ്റില്‍. ആസൂത്രണം…

9 hours ago

കോട്ടയത്ത് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി

കോട്ടയം: നഗരത്തിലെ കഞ്ചാവ് വില്‍പനക്കാരെ കേന്ദ്രീകരിച്ച്‌ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പുല്ലരിക്കുന്ന്…

9 hours ago

മകരവിളക്ക്; പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

പമ്പ: മകരവിളക്കിനോടനുബന്ധിച്ച്‌ പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.…

10 hours ago

ചിത്ര അയ്യരുടെ സഹോദരി ശാരദ ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

ഓച്ചിറ: പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തില്‍ പരേതരായ ഡോ.ആര്‍ ഡി അയ്യരുടെയും ഡോ.രോഹിണി അയ്യരുടെ മകള്‍…

11 hours ago