LATEST NEWS

ഹിമാലയം, ലഡാക്ക് യാത്രകളിലൂടെ ശ്രദ്ധേയനായ സൈക്കിള്‍ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയില്‍

തൃശ്ശൂര്‍: സൈക്കിള്‍ യാത്രയിലൂടെ ശ്രദ്ധേയനായ സഞ്ചാരി തൃശ്ശൂര്‍ പത്താംകല്ല് സ്വദേശി അഷ്‌റഫിനെ(43) മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.  ഇന്ന് രാവിലെ പത്ത് മണിയോടെ ട്രാക്കിനോട് ചേർന്ന തോട്ടിൽ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. സമീപത്തെ തോട്ടുപാലത്തിന് മുകളിൽ നിന്ന് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പോലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കാലുകള്‍ക്ക് പരിമിതിയുള്ള ആള്‍ കൂടിയാണ് അഷ്‌റഫ്. 2017 ലെ ഒരു ബൈക്കപടത്തില്‍ അറ്റുപോയതാണ് അഷ്‌റഫിന്റെ കാല്‍പ്പാദം. സാഹസിക യാത്ര ഇഷ്ടപ്പെട്ടിരുന്ന അഷ്‌റഫ് തന്റെ പരിമിതികളെ മറികടന്ന് സൈക്കിളില്‍ ഹിമാലയം, ലഡാക്ക് ഉള്‍പ്പെടെയുള്ളയിടങ്ങളിലേക്ക് യാത്ര നടത്തിയിരുന്നു.
SUMMARY: Ashraf, a prominent cyclist who traveled to Himalayas and Ladakh, has died

NEWS DESK

Recent Posts

വികസനക്കുതിപ്പിൽ വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി നിർവ്വഹിക്കും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24നു വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ…

1 hour ago

മൂന്ന് അമൃത് ഭാരത് ട്രെയിൻ അടക്കം കേരളത്തിന് പുതുതായി 4 ട്രെയിനുകൾ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: ഒടുവിൽ കേരളത്തിലേക്കും അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളെത്തുന്നു. കേരളത്തിന് പുതുതായി അനുവദിച്ച നാല് ട്രെയിനുകളിൽ മൂന്നെണ്ണം അമൃത് ഭാരത്…

1 hour ago

സുരക്ഷ; ചിന്നസ്വാമി സ്റ്റേഡിയത്തിൽ 350 എ‌ഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങി ആര്‍സിബി

ബെംഗളൂരു: ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ  300 മുതൽ 350 വരെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) കാമറകൾ  സ്ഥാപിക്കാനൊരുങ്ങി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു…

1 hour ago

വീട് നിർമ്മാണത്തിനിടെ പുരാതനകാലത്തെ സ്വർണാഭരണങ്ങൾ കണ്ടെത്തിയ സംഭവം; ലക്കുണ്ഡിയില്‍ ഉത്ഖനനം ആരംഭിച്ച് സര്‍ക്കാര്‍

ബെംഗളൂരു: ഗദഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തില്‍ വീട് നിർമ്മാണത്തിനിടെ  സ്വർണാഭരണങ്ങൾ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നു പരിസര പ്രദേശങ്ങളില്‍ ഉത്ഖനനം ആരംഭിച്ച്…

2 hours ago

ഭാഗവത സപ്താഹ യജ്ഞം 18 മുതൽ

ബെംഗളൂരു: കെഎൻഎസ്എസ് കൊത്തനൂർ കരയോഗം ശ്രീ ചാമുണ്ഡേശ്വരി അമ്മൻവര ക്ഷേത്രത്തിൽ ജനുവരി 18 മുതൽ 25 വരെ ശ്രീമദ് ഭാഗവത…

3 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ മതിലകം നെടുംപറമ്പിൽ എന്‍.കെ. രാജൻ (79) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ബിടിഎം സെക്കന്‍ഡ്…

3 hours ago