ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ നിന്ന് ഇരുമ്പ് പൈപ്പ് തലയിൽ വീണതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ മരിച്ചു. ഹുബ്ബള്ളി സബർബൻ പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന നാഭിരാജ് ജെ. ദയന്നവർ ആണ് മരിച്ചത്. അടുത്ത പത്ത് മാസത്തിനുള്ളിൽ വിരമിക്കാനിരിക്കെയാണ് നാഭിരാജ് മരണപ്പെട്ടത്.
സെപ്റ്റംബർ 10നാണ് ഹുബ്ബള്ളി കോർട്ട് സർക്കിളിൽ നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിന് സമീപം കടന്നുപോകുമ്പോൾ ഇരുമ്പ് പൈപ്പ് അദ്ദേഹത്തിന്റെ തലയിലേക്ക് വീണത്. സംഭവത്തിൽ കരാറുകാരനും എൻഎച്ച്എഐ ഉദ്യോഗസ്ഥരും ഉൾപ്പെടെ 19 പേർക്കെതിരെ സബർബൻ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നാഭിരാജിൻ്റെ മരണത്തിന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ നേരിട്ട് ഉത്തരവാദികളാണെന്നും അവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ജില്ലാ ഭരണകൂടത്തോട് അദ്ദേഹത്തിന്റെ ബന്ധുവായ അഭിനന്ദൻ ആവശ്യപ്പെട്ടു. സംഭവം നടന്ന് 4-5 ദിവസം കഴിഞ്ഞിട്ടും കരാറുകാരൻ ചികിത്സയിലിരുന്ന എഎസ്ഐയെ സന്ദർശിച്ചിരുന്നില്ല. സംഭവത്തിൽ ഉത്തരവാദികളായവരെ ശിക്ഷിക്കുകയും നാഭിരാജിന് നീതി ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാഭിരാജിന്റെ കണ്ണുകൾ മറ്റൊരാൾക്ക് ദാനം ചെയ്തതായും അഭിനന്ദൻ അറിയിച്ചു.
TAGS: KARNATAKA | DEATH
SUMMARY: Police officer succumbs to injuries after iron pipe from flyover falls in him in Hubballi
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലും പവന് 280 രൂപ താഴ്ന്ന്…
കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി 64കാരന് ദാരുണാന്ത്യം. കളമശേരി സ്വദേശിയായ…
ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളില്‍ സമൂഹമാധ്യമായ എക്സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍…
കൊളംബോ: അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ…
ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി ബാംഗ്ലൂര്‍ മെട്രോ റെയിൽ കോർപ്പറേഷൻ(ബി.എം.ആർ.സി.എൽ). സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്…
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…