അബുദാബി: ശ്രീലങ്കയ്ക്കെതിരായ ഏഷ‍്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. ശ്രീലങ്ക ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ പാക്കിസ്ഥാൻ മറികടന്നു. മുഹമ്മദ് നവാസിന്റെയും ഹുസെയ്ൻ താലത്തിന്റെയും ഷാഹിൻ ഷാദാ ഫർഫാന്റെയും ഇന്നിംഗ്സുകളുടെ മികവിലാണ് പാക്കിസ്ഥാൻ വിജയല ക്ഷ്യം അനായാസമായി മറികടന്നത്.
38 റൺസെടുത്ത മുഹമ്മദ് നവാസാണ് പാക്കിസ്ഥാന്റെ ടോപ്സ്കോറർ. താലത്ത് 32 റൺസും ഫർഹാൻ 24 റൺസുമെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണയും വാനിന്ദു ഹസരങ്കയും രണ്ട് വിക്കറ്റ് വീതമെടുത്തു. ദുഷ്മാന്ത ചമീര ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലങ്ക എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 133 റൺസ് നേടിയത്. അർധ സെഞ്ചുറി നേടിയ കാമിനു മെൻഡിസാണ് (50) ടോപ് സ്കോറർ. ഷഹീൻ അഫ്രീദി മൂന്നും ഹുസൈൻ താലാത്, ഹാരിസ് റൗഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
SUMMARY: Asia Cup Cricket: Pakistan wins against Sri Lanka in Super Four match
ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ്…
വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട്…
ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി…
ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ…
തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ്…
വാഷിങ്ടണ്‍: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ…