നടൻ ആസിഫ് അലിയില് നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം പ്രകടിപ്പിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല് മീഡിയയില് കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. വിവാദത്തില് പ്രതികരണവുമായി ആസിഫ് അലിയും എത്തിയിരുന്നു. ഇപ്പോഴിതാ ആസിഫ് അലിക്ക് നന്ദിപറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് രമേശ് നാരായണൻ.
കാര്യങ്ങള് മനസിലാക്കി പ്രതികരിച്ചതിന് ആസിഫിനോടു നന്ദി പറയുകയാണെന്നും പ്രത്യേക സാഹചര്യത്തില് അങ്ങനെയൊരു കാര്യം സംഭവിച്ചു പോയെന്നും അദ്ദേഹം പ്രതികരിച്ചു. “അങ്ങനെയൊരു കാര്യം സംഭവിച്ചുപോയി. സാഹചര്യം മനസിലാക്കി മികച്ച രീതിയില് പ്രതികരിച്ചതിന് ആസിഫിനോടു പ്രത്യേകം നന്ദി പറയുകയാണ്. ഒരു കലാകാരൻ എന്ന നിലയില് അദ്ദേഹത്തെ മനസിലാക്കുന്നു. ഞാൻ ആസിഫിന് മെസേജ് അയച്ചിരുന്നു. അതിനു മറുപടിയായി അദ്ദേഹം രാവിലെ എന്നെ വിളിച്ചു. ഏറെ നേരം ഞങ്ങള് സംസാരിച്ചു. ഉടൻ തന്നെ നേരില് കാണും.
സംഭവവുമായി ബന്ധപ്പെട്ട് എനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതില് വിഷമമുണ്ട്. അത് ഒഴിവായിക്കിട്ടിയാല് വലിയ സന്തോഷം. മതപരമായ ചർച്ചകളിലേക്ക് ഈ വിഷയം നീങ്ങരുത് എന്നൊരു ആഗ്രഹമുണ്ട്. വർഗീയമായി കലാശിക്കരുത്. നമ്മളെല്ലാവരും മനുഷ്യരാണ്. ആ രീതിയില് മാത്രമേ ഇതിനെ കാണാവൂ. സ്നേഹബന്ധം അന്യോന്യം നിലനിന്നു പോകട്ടെ’ രമേശ് നാരായണൻ പറഞ്ഞു.
TAGS : RAMESH NARAYANAN | ASIF ALI
SUMMARY : He understood the situation and responded well: Ramesh Narayanan thanks Asif Ali
കൊച്ചി: രാജ്യത്തെ ഏറ്റവു വലിയ ഡാര്ക്ക് നെറ്റ് ലഹരി ശൃംഖല തകര്ത്ത് നാര്ക്കോട്ടിക് കണ്ട്രോള് ബ്യൂറോ. ശൃംഖല നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ…
ബെംഗളൂരു: കർണാടക സർക്കാരിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ കൈകൾക്കു…
ബെംഗളൂരു: യെലഹങ്ക പ്രോഗ്രസീവ് ആർട്സ് ആന്റ് കൾച്ചറൽ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു. റെയിൽ വീൽ ഫാക്ടറി യെലഹങ്ക സ്റ്റേഡിയത്തിൽ നടന്ന…
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച ദുരന്തത്തിന് പ്രഥമദൃഷ്ട്യാ ഉത്തരവാദി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവെന്ന് സെൻട്രൽ…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര് സൗത്ത് വെസ്റ്റ് വനിതാ, യുവജന വിഭാഗങ്ങളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില് സമാജം പ്രസിഡൻ്റ് അഡ്വ.…
മലപ്പുറം: നിലമ്പൂര് വഴിക്കടവില് കാട്ടാന ആക്രമണത്തില് ആദിവാസി യുവാവിന് പരുക്കേറ്റു. സതീഷ് എന്നയാള്ക്കാണ് പരുക്കേറ്റത്.പുഞ്ചക്കൊല്ലി അളക്കല് ഭാഗത്തു വച്ചാണ് സതീഷിനെ ആന…