കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും ചേലക്കരയിലും സ്ഥാനാർത്ഥികളെ സിപിഎം ഇന്ന് പ്രഖ്യാപിക്കും. വിഭാഗീയതയ്ക്കു പിന്നാലെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പി. സരിൻ പാലക്കാട് മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി മത്സരിക്കും. ചേലക്കരയിൽ മുൻ എംഎൽഎ യു. ആർ. പ്രദീപും മത്സരിക്കും. യുഡിഎഫ് പ്രചരണം തുടങ്ങിയതിനാൽ ഇനിയും സ്ഥാനാർഥി പ്രഖ്യാപനം വൈകിക്കേണ്ടെന്നാണ് അഭിപ്രായം. തിരഞ്ഞെടുപ്പ് കൺവെൻഷൻ അടക്കം തീരുമാനിക്കാനുള്ള എൽഡിഎഫ് യോഗം ഈ മാസം 21ന് ചേരും.
അതേസമയം വയനാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ എൽഡിഎഫ് ക്യാമ്പും സജീവമായിരിക്കുകയാണ്. നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള എൽഡിഎഫ് യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും.
എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനവും ഇന്ന് തന്നെ ഉണ്ടായേക്കും. മുതിർന്ന നേതാക്കളുടെ പേരിനൊപ്പം തമിഴ് ചലച്ചിത്രതാരം ഖുശ്ബുവിനെ സ്ഥാനാർത്ഥിയാക്കുമെന്ന വാർത്തയും ഉയരുന്നുണ്ട്.
<BR>
TAGS : BY ELECTION | CPM
SUMMARY : Assembly by-election. CPM candidates are known today
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ…
തൃശ്ശൂർ: വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
തിരുവനന്തപുരം: ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട്…
ആലപ്പുഴ: ഹരിപ്പാട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികില്‍ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തില്‍…
ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളില്‍ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാല്‍ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി. കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ…