ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ വിജയ് മൂന്ന് മാസം നീളുന്ന യാത്ര തുടങ്ങുന്നു. ഈ മാസം 13 മുതല്‍ തുടങ്ങുന്ന യാത്ര ആഴ്ചയില്‍ ഒരു ദിവസം എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും യാത്രയുടെ ഭാഗമായി വിജയ് സന്ദര്‍ശിക്കും. ജനങ്ങളുമായുള്ള സമ്പര്‍ക്ക പരിപാടികള്‍ക്ക് പുറമെ യുവജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും പരിപാടികളും സംഘടിപ്പിക്കും.
പല പ്രമുഖരെയും ടിവികെ പാര്‍ട്ടിയമായി അടുപ്പിക്കാന്‍ വിജയും സംഘവും പദ്ധതി തയ്യാറാക്കുന്നുണ്ട്. ജനകീയ മുഖങ്ങള്‍ ഇല്ലാത്തതാണ് ടിവികെ നേരിടുന്ന വെല്ലുവിളി. ഈ പ്രതിസന്ധി മറികടക്കാന്‍ യാത്രയ്ക്കിടെ അവസരം ഒരുക്കും. ഓരോ പ്രദേശത്തെയും പ്രധാന നേതാക്കളെ പാര്‍ട്ടി നേതൃത്വം കാണും. വിജയ് നേരിട്ട് കാണേണ്ടവരുടെ പട്ടികയും തയ്യാറാക്കുന്നുണ്ടെന്നാണ് വിവരം.
മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ വിജയുടെ പാര്‍ട്ടിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്. കൂടാതെ സിനിമാ രംഗത്തു നിന്നുള്ള ചിലരും ടിവികെയില്‍ അംഗത്വമെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടി തൃഷ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു.
SUMMARY: Assembly elections; Vijay to tour the state
തിരുവനന്തപുരം: ഐഎഫ്‌എഫ്കെയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ…
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480…
ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വായില്‍ ഉണ്ടായ അപകടത്തില്‍ എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീന…
ആലപ്പുഴ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം സി ബി ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച…
കൊച്ചി: ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ സിഐ കെ.ജി. പ്രതാപചന്ദ്രന് സസ്‌പെൻഷൻ. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്…
ബെംഗളൂരു: ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത പരിഗണിച്ച് പൊതുസ്ഥലങ്ങളിൽ പ്രാവുകളെ തീറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍.…