LATEST NEWS

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വരുമോ എന്നതില്‍ ആകാംക്ഷ

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷത്തിനെതിരെ നിരവധി വിവാദങ്ങൾ ഉയർന്നുനിൽക്കുന്ന അന്തരീക്ഷത്തില്‍ നിയമസഭാ സമ്മേളനത്തിന്  ഇന്ന് തുടക്കം. വിഎസ് അച്യുതാനന്ദന്‍, മുൻ സ്പീക്കർ പിപി തങ്കച്ചൻ,പീരുമേട് എംഎൽ.എ അയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് അന്തിമോപചാരമര്‍പ്പിച്ച് സഭ ഇന്ന് പിരിയും. നിയമ നിര്‍മാണത്തിനുവേണ്ടി 12 ദിവസം ചേരുന്ന സഭയില്‍ ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും കൊമ്പ് കോര്‍ക്കാന്‍ വിഷയങ്ങള്‍ നിരവധിയാണ്. ഒക്ടോബർ 10 വരെയാണ് സമ്മേളനം.

ലൈംഗികാരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോയെന്നതാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. രാഹുല്‍ സഭയില്‍ വരുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത ഉണ്ടായിട്ടില്ല. രാഹുലിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഭരണപക്ഷ തീരുമാനം. പ്രതിപക്ഷം എങ്ങനെ അതിനെ പ്രതിരോധിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്.സഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായമാണുള്ളത്. പാർലമെൻററി പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയതിനാൽ പ്രത്യേക ബ്ലോക്കിലാണ് രാഹുൽ പങ്കെടുത്താൽ ഇരിപ്പിടം നൽകുക.

പോലീസ് മർദ്ദനം മുതൽ ആഗോള അയ്യപ്പസംഗമം വരെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഭരണപക്ഷവും ഇക്കുറി മറുപടി നൽകേണ്ടി വരും. കുന്നംകുളം പോലീസ് സ്റ്റേഷനിൽ രണ്ട് വർഷം മുമ്പ് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ നടന്ന് വരികയാണ്.
SUMMARY: Assembly session begins today

NEWS DESK

Recent Posts

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ. വിവാദമായ വകുപ്പുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആര്‍…

19 minutes ago

നിയമസഭാ സമ്മേളനത്തിന് തുടക്കമായി; വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഒക്ടോബര്‍ 10 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. അതേസമയം വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍…

1 hour ago

കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) 2026: ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ 26 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ…

2 hours ago

താമരശ്ശേരിയില്‍ നിന്ന് കാണാതായ 13 കാരനെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് തിരുവോണനാളില്‍ കാണാതായ 13 കാരൻ വിജിത്തിനെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഉസലാംപെട്ടിയില്‍…

2 hours ago

നീറ്റ് പരീക്ഷയുടെ കൗൺസലിങ്ങിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി; 21 വിദ്യാർഥികളുടെ പേരിൽ കേസ്

ബെംഗളൂരു: നീറ്റ് പിജി പ്രവേശന പരീക്ഷയുടെ കൗൺസലിങ്ങിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ 21 വിദ്യാർഥികളുടെ പേരിൽ ബെംഗളൂരു പോലീസ് കേസെടുത്തു.…

4 hours ago

വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

4 hours ago