LATEST NEWS

ഒരു ലക്ഷം രൂപവരെ സഹായം; പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത്

തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ അദാലത്ത് 2025 ഡിസംബർ 30ന് കൊല്ലത്ത് നടക്കും. പോളയത്തോടുള്ള കൊല്ലം കോർപറേഷന്റെ ഷോപ്പിങ് കോംപ്ലക്‌സിലെ നോർക്ക ഓഫീസിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെ നടക്കുന്ന അദാലത്തിൽ കുന്നത്തൂർ, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലെ അർഹരായർക്ക് പങ്കെടുക്കാം.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവര്‍ www.norkaroots.kerala.gov.in വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് ഡിസംബര്‍ 27 ന് മുൻപായി അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-8281004902, +91-8281004903 എന്നീ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാം.

മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.

അപേക്ഷ നല്‍കുന്നതിന് എല്ലാ പാസ്പോർട്ടുകളും, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സേവിങ്സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവയാണ് പൊതുരേഖയായി ആവശ്യമുളളത്. ഇവ കൂടാതെ ഓരോ പദ്ധതിക്കും പ്രത്യേകം രേഖകളും ആവശ്യമാണ്.

ചികിത്സാസഹായത്തിന് പൊതു രേഖകൾക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് സമ്മറിയും മെഡിക്കൽ ബില്ലുകളും മരണാനന്തര ധനസഹായത്തിന് ഡെത്ത് സർട്ടിഫിക്കറ്റ്, പുനഃർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷൻ കാർഡിൽ ഇല്ലെങ്കിൽ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കേണ്ടതാണ്.

മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകർ ലീഗൽ ഹയർ ഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സമയത്ത് പുനർവിവാഹം ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ആവശ്യമില്ല.

വിവാഹ ധനസഹായത്തിന് പൊതു രേഖകള്‍ക്കൊപ്പം വിവാഹ സർട്ടിഫിക്കറ്റും ഹാജരാക്കണം. മുന്‍പ് അപേക്ഷ നല്‍കിയവരും, നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒറ്റ സ്കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
SUMMARY: Assistance of up to Rs. 1 lakh. Norka Roots Santhwana Adalat for expatriates

NEWS DESK

Recent Posts

വാളയാർ ആള്‍കൂട്ടക്കൊലപാതകം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

പാലക്കാട്: വാളയാറിലെ ആള്‍കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് അന്വേഷിക്കുക.…

4 hours ago

കോഴിക്കോട് ആറ് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവം; അമ്മ കസ്റ്റഡിയില്‍

കോഴിക്കോട്: ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കാക്കൂര്‍ രാമല്ലൂര്‍…

4 hours ago

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ചെത്തി; ശ്രീലങ്കൻ സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച്‌ കയറിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്. മെറ്റാ ഗ്ലാസ്…

5 hours ago

അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ല; വി ശിവൻകുട്ടി

തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച്‌…

6 hours ago

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ക്രിസ്‌മസ് കരോൾ ഗായക സംഘത്തിന്റെ ഭവന സന്ദർശനത്തിന് തുടക്കമായി

ബെംഗളൂരു: ക്രിസ്മസ്സിനെ വരവേറ്റുകൊണ്ട് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിൻ്റെ കരോൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും…

6 hours ago

’10 ലക്ഷം രൂപ ധനസഹായം, മകന് വനം വകുപ്പില്‍ താത്കാലിക ജോലി’; കടുവ ആക്രമണത്തില്‍ മരിച്ച കൂമൻ്റെ കുടുംബത്തിനുള്ള സഹായം പ്രഖ്യാപിച്ചു

വയനാട്: പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി…

6 hours ago