തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ (ORTHOPEDICS) തസ്തികയില്‍ ഓപ്പണ്‍ (PY / NPY), ഇ.റ്റി.ബി പിവൈ (ഈഴവ, തിയ്യ, ബില്ലവ), എസ്.സി പിവൈ വിഭാഗങ്ങങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള 5 ഒഴിവുകളുണ്ട്. മുൻഗണന വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ അഭാവത്തില്‍ മുൻഗണ ഇല്ലാത്ത ഉദ്യോഗാർഥികളെയും പരിഗണിക്കും.
സംവരണവിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തില്‍ മറ്റ് വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിലും അവരുടെയും അഭാവത്തില്‍ ഓപ്പണ്‍ വിഭാഗത്തിലെ ഉദ്യോഗാർഥികളെയും പരിഗണിക്കും. 45 വയസാണ് പ്രായ പരിധി. എംഎസ് / ഡിഎൻബി – ഓർത്തോപീഡിക്സ് യോഗ്യതയും എൻഎംസി അംഗീകൃത മെഡിക്കല്‍ കോളേജില്‍ ഒരു വർഷം റസിഡന്റായുള്ള പ്രവൃത്തിപരിചയവും ടിസിഎംസി രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
SUMMARY: Assistant Professor Vacancy at Thiruvananthapuram Government Medical College; Candidates with these qualifications can apply
ചെന്നൈ: ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന പരാതിയില്‍ നടി മിനു മുനീർ പിടിയില്‍. തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിലാണ് മിനു…
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവില്‍…
പാലക്കാട്: കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് കൊലവിളിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. വിചാരണയ്ക്കായി പാലക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് തിരിച്ചടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി…
എറണാകുളം: എറണാകുളം തൃക്കാക്കരയില്‍ സ്കൂളില്‍ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസുകാരനെ ഒറ്റയ്ക്ക് മുറിയില്‍ ഇരുത്തിയെന്ന് പരാതി. വൈകി വന്നതിനാല്‍ വെയിലത്ത്…
ന്യൂഡൽഹി: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ തടഞ്ഞതിനെതിരെയുള്ള ദേശീയപാത അതോറിറ്റിയുടെ ഹർജിയില്‍ സുപ്രിം കോടതിയുടെ വിമർശനം. ടോള്‍ നല്‍കിയിട്ടും ദേശീയപാത…