LATEST NEWS

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം വാ​യി​ച്ചി​ല്ല; ഗ​വ​ർ​ണ​ർ ത​വ​ർ​ച​ന്ദ് ഗെ​ഹ​ലോ​ട്ടി​നെ​തി​രെ നടപടിക്ക് ഒരുങ്ങി സർക്കാർ

ബെം​ഗ​ളൂ​രു: മ​ന്ത്രി​സ​ഭ ത​യാ​റാ​ക്കി ന​ൽ​കി​യ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം വാ​യി​ക്കാ​തി​രു​ന്ന ഗ​വ​ർ​ണ​ർ ത​വ​ർ​ച​ന്ദ് ഗെ​ഹ​ലോ​ട്ടി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ കര്‍ണാടക സ​ർ​ക്കാ​ർ. ഇ​ന്ന​ലെ വൈ​കി​ട്ട് ചേ​ർ​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ഗ​വ​ർ​ണ​ർ​ക്കെ​തി​രെ സ്വീ​ക​രി​ക്കാ​നാ​കു​ന്ന നി​യ​മ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്ത​ത്. നയപ്രഖ്യാപന പ്രസംഗം വായിക്കാതിരുന്ന ഗവർണറുടെ നടപടിയിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് അയക്കാനുള്ള സാധ്യതയും  മന്ത്രിസഭായോഗം ചർച്ച ചെയ്തു.

പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഇ​ന്ന​ലെ ഗ​വ​ർ​ണ​ർ ത​വ​ർ​ച​ന്ദ് ഗെ​ഹ​ലോ​ട്ട് എ​ത്തി​യെ​ങ്കി​ലും ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പേ​രി​നു​മാ​ത്രം വാ​യി​ച്ച് ഇ​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. മൂന്നു വാക്കുകൾ മാത്രമാണ് ഗവർണർ പറഞ്ഞത്. ദേശീയ ഗാനം പൂർത്തിയാകും മുമ്പ് ഇറങ്ങിപ്പോവുകയും ചെയ്തു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ മാറ്റംവരുത്തി കേന്ദ്രസർക്കാർ വിബി-ജി റാം ജി പദ്ധതി നടപ്പാക്കിയതിനെതിരേയാണ് പ്രത്യേക സംയുക്ത നിയമസഭാസമ്മേളനം സർക്കാർ വിളിച്ചത്. പുതിയവർഷത്തെ ആദ്യ സമ്മേളനമായതിനാൽ ഗവർണർ സർക്കാരിന്റെ നയപ്രഖ്യാപനം നടത്തണമെന്നത് നിർബന്ധമാണ്. എന്നാല്‍ തൊഴിലുറപ്പുപദ്ധതി ഒഴിവാക്കിയതിനെതിരേ വിളിച്ച സമ്മേളനമായതിനാൽ കേന്ദ്ര സർക്കാരിനെതിരായ പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെട്ടു. ഇതോടെ പ്രസംഗം നടത്താനാവില്ലെന്ന് ബുധനാഴ്ച ഗവർണർ നിലപാടെടുത്തു. എന്നാല്‍ ഭരണഘടനാപരമായ ചുമതല നിറവേറ്റുന്നതിൽനിന്ന് വിട്ടുനിൽക്കാനാവാത്തതിനാൽ വ്യാഴാഴ്ച നടന്ന സമ്മേളനത്തില്‍ എത്തുകയായിരുന്നു. സഭയിലെത്തിയ ഗവർണർ പ്രസംഗം തുടങ്ങി മൂന്നു വാക്കുകളില്‍ ഒതുക്കി പെട്ടെന്ന് മടങ്ങുകയുംചെയ്തു.

സംസ്ഥാനത്ത് ഇതാദ്യമായാണ് നയപ്രഖ്യാപനം വായിക്കാതെ ഗവർണർ മടങ്ങുന്നത്. സർക്കാരുമായി സാധാരണയായി രാഷ്ട്രീയ നിലപാടുകളില്‍ വിഭിന്ന അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും മുൻ വർഷങ്ങളിൽ സർക്കാർ എഴുതിക്കൊടുക്കുന്ന നയപ്രഖ്യാപനം അതേപടി ഗവർണർ വായിക്കുന്നതായിരുന്നു പതിവ്.

അതേസമയം പ്രത്യേക നിയമസഭ സമ്മേളനം ഇന്നും തുടരും. സഭാ നടപടികളിലേക്ക് കടക്കും മുന്നേ മന്ത്രിസഭ ഉപദേശക സമിതിയുടെ യോഗം മുഖ്യമന്ത്രി ഇന്ന് വിളിച്ചു ചേർത്തിട്ടുണ്ട്.
SUMMARY: Government prepares to take action against Governor Thawarchand Gehlot for not reading the inaugural address

 

NEWS DESK

Recent Posts

ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ച്‌ അമ്മയെ കമ്പിപ്പാര കൊണ്ടടിച്ചു; മുങ്ങിയ മകള്‍ വയനാട്ടില്‍ അറസ്റ്റില്‍

കൊച്ചി: ഫെയ്‌സ്ക്രീം മാറ്റിവച്ചതിന് മകള്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം എറണാകുളം പനങ്ങാടായിരുന്നു സംഭവം. സരസു എന്ന 70…

38 minutes ago

ആകാശ ഊഞ്ഞാല്‍ തകര്‍ന്ന് 14 കുട്ടികള്‍ക്ക് പരുക്ക്

ന്യൂഡൽഹി: മധ്യപ്രദേശില്‍ വാർഷിക മേളയ്ക്കിടയില്‍ ഭീമൻ ആകാശമേള തകർന്ന് 14 കുട്ടികള്‍ക്ക് പരുക്കേറ്റു. ഡ്രാഗണ്‍ ആകൃതിയിലുള്ള ഈ സ്വിംഗ് പ്രവർത്തിക്കുന്നതിനിടെ…

1 hour ago

തിരുവനന്തപുരത്ത് അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മകളുടെ ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം: പൂന്തുറയില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. മരിച്ച ഗ്രീമയുടെ ഭര്‍ത്താവ് പഴഞ്ചിറ…

2 hours ago

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന്…

3 hours ago

ലാൻഡ് ചെയ്‌ത ഇ​ൻ​ഡി​ഗോ വിമാനത്തിനു ബോംബ് ഭീഷണി; വിമാനം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റി, സുരക്ഷിതമെന്ന് അധികൃതർ

ന്യൂ​ഡ​ൽ​ഹി: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റി. ന്യൂ​ഡ​ൽ​ഹി - പൂ​നെ 6E 2608 ഫ്ലൈ​റ്റി​ൽ…

3 hours ago

27ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്; തുടർച്ചയായി നാലുദിവസം ബാങ്ക് സേവനങ്ങൾ തടസപ്പെടും

തി​രു​വ​ന​ന്ത​പു​രം: പ്ര​വൃ​ത്തി​ദി​നം അ​ഞ്ചാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ജ​നു​വ​രി 27ന്​ ​അ​ഖി​ലേ​ന്ത്യാ ബാ​ങ്ക്​ പ​ണി​മു​ട​ക്ക്​ ന​ട​ത്തു​മെ​ന്ന്​ യു​നൈ​റ്റ​ഡ്​ ഫോ​റം ഓ​ഫ്​ ബാ​ങ്ക്​ യൂ​നി​യ​ൻ​സ്​…

4 hours ago