പുതിയ തലമുറക്ക് വേണ്ടി കരുതലോടെ മനുഷ്യർ ഒന്നിക്കണം: എൻ.എ. ഹാരിസ് എം.എല്‍.എ

ബെംഗളൂരു: കാരുണ്യത്തിന്റെ വഴിയില്‍ തടസ്സമാവാതെ മനുഷ്യര്‍ പുതു തലമുറക്ക് വേണ്ടി ഒന്നിക്കണമെന്നും വിദ്യഭ്യാസത്തിലൂടെ സുരക്ഷിതത്വവും സ്‌നേഹത്തിലൂടെ കരുതലും നല്‍കി വേണം പുതുതലമുറയെ വളര്‍ത്തേണ്ടതെന്നും എന്‍.എ. ഹാരിസ് എം.എല്‍.എ പറഞ്ഞു. നീലസാന്ദ്ര മലബാര്‍ മുസ്ലിം അസോസിയേഷന്‍ ശാഖ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് ഡോ .എന്‍.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു. അഡ്വ: പി. ഉസ്മാന്‍, ശംസുദ്ധീന്‍ കൂടാളി, പി.എം. അബ്ദുല്‍ ലത്തീഫ് ഹാജി, എസ്.വൈ.എസ് പ്രസിഡണ്ട് എ.കെ. അശ്‌റഫ് ഹാജി, മുഹമ്മദ് മൗലവി, മുനീര്‍ ആബൂസ്, ശുബൈര്‍ കായക്കൊടി, ഷംസുദ്ദീന്‍ അനുഗ്രഹ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.ടി.കെ ഈസ്സ സ്വാഗതവും മുസ്തഫ വി കെ നന്ദിയും പറഞ്ഞു.
<BR>
TAGS : IFTHAR MEET

Savre Digital

Recent Posts

തനിക്കെതിരായ കേസ് റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി സമ്മപ്പിച്ച്‌ ശ്വേത മേനോൻ

കൊച്ചി: നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രല്‍ പോലീസ്…

2 minutes ago

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണക്കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…

1 hour ago

ബസ് കാത്തുനിന്നവര്‍ക്ക് നേരെ ലോറി പാഞ്ഞു കയറി; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…

2 hours ago

ഘാനയിൽ ഹെലികോപ്റ്റർ അപകടം; രണ്ട് മന്ത്രിമാർ ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു

ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…

2 hours ago

ഭീകരവാദത്തെ മഹത്വവല്‍ക്കരിച്ചു; അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…

3 hours ago

52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…

5 hours ago