ASSOCIATION NEWS

മലയാളികളുടെ മാനവികത സമത്വത്തില്‍ അധിഷ്ഠിതമായത് -ആലങ്കോട് ലീലാകൃഷ്ണൻ

ബെംഗളൂരു: നാട്ടഴകുകളിലൂടെയും നാട്ടറിവ് നാനാർത്ഥങ്ങളിലൂടെയും നൂറ്റാണ്ടുകളായി രൂപപ്പെട്ട മലയാളി സ്വത്വത്തിന്റെ ഏറ്റവും ഉന്നതമായ മാനവികമൂല്യം ഏകത്വത്തിന്റെയും സമത്വത്തിന്റെയുമാണെന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ. കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തില്‍ നാട്ടുജീവിതവും ജനസംസ്കാരവും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാടുകാലം ജാതിമത വർഗ്ഗ വിഭാഗീയതകളാൽ ജീർണ്ണമായി കിടന്നുവെങ്കിലും നമ്മുടെ ജനസംസ്കാരത്തിന്റെ ആദിമൂല്യങ്ങളിൽ ഒന്ന് ജാതിമതാതീതമായ മാനവികതയാണ്. ലോകത്ത് പന്തിരുകുല കഥ പോലെ ഒരു നാടോടികഥ ഒരു ജനസംസ്കാരത്തിനുമില്ല.
മഹാബ്രാഹ്മണനായ വരരുചി പിതാവും, പറയിപ്പെണ്ണായ പഞ്ചമി മാതാവുമായി പന്ത്രണ്ടു കുലങ്ങളിൽ പിറന്നു വളർന്ന എല്ലാ മനുഷ്യരും ജാതിമതവർണ്ണ  ഗോത്ര വ്യത്യാസങ്ങൾക്കതീതമായി ഏകത്വത്തിൽ അടിയുറച്ചു വളർന്നവരാണെന്നാണ് പന്തിരുകുലകഥ പഠിപ്പിച്ചത്.
ആ ഏകത്വമാണ് നമ്മളുടെ ഓണക്കഥകളിലും മറ്റും നമ്മൾ കാണുന്നത്. നമ്മുടെ നവോഥാനത്തിന്റെ കാതൽ ഈ  ഏകത്വവും സമഭാവനയുമാണ്. ആ സംസ്‌കാരത്തിന്റെ വളർച്ചയാണ് നമ്മുടെ കലാസമിതികളും, വായനശാലകളും, സമാജങ്ങളും മറ്റു കൂട്ടായ്മകളും. നമ്മുടെ നാട്ടുജീവിതവും ജനസംസ്കാരവും നമ്മൾക്ക് നൽകിയത് മതാതീത മാനവിക ആത്മീയതയാണ്. ആ  മനുഷ്യാത്മീയതയാണ്
മനുഷ്യന്റെ സ്‌നേഹനിർഭരമായ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം നൽകുന്നത് എന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.
സമാജം പ്രസിഡന്റ് പ്രമോദ് വരപ്രത്ത് ആധ്യക്ഷം വഹിച്ചു.
ആർ. വി. ആചാരി, കെ.ആർ. കിഷോർ, ശാന്തകുമാർ എലപ്പുള്ളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി സ്വാഗതവും ജോയിന്റ് ട്രഷറർ പദ്മനാഭൻ നന്ദിയും പറഞ്ഞു.
SUMMARY: literary evening organized by Kerala Samajam Bengaluru South West
NEWS DESK

Recent Posts

വിമാനത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി: വിമാന ശുചിമുറിയിലെ പ്രഷര്‍ പമ്പില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താനുള്ള ശ്രമം പിടികൂടി. ഡിആര്‍ഐയുടെ പരിശോധനയിലാണ് കൊച്ചി വിമാനത്താവളത്തില്‍…

58 minutes ago

ദീപാവലി യാത്രാതിരക്ക്; ബെംഗളൂരു-കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

തിരുവനന്തപുരം: ദീപാവലി അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവെ. ഒക്ടോബർ 13 തിങ്കളാഴ്ച…

1 hour ago

മൈസൂരു ദസറ; നഗരത്തിലേയും കൊട്ടാരത്തിലേയും ദീപാലങ്കാരം അവസാനിച്ചു

ബെംഗളൂരു: മൈസൂരു ദസറയോടനുബന്ധിച്ച് മൈസൂരു നഗരത്തിലും കൊട്ടാരത്തിലും ഏര്‍പ്പെടുത്തിയ ദീപാലങ്കാരം അവസാനിച്ചു. ദസറ കഴിഞ്ഞ് പത്ത് ദിവസം വരെ നഗരം…

1 hour ago

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്; എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. മുന്നണിയിലെ പ്രമുഖരായ ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും…

2 hours ago

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; ബെംഗളൂരുവില്‍ കടയുടമയേയും ഭാര്യയേയും അക്രമിച്ച ബീഹാര്‍ സ്വദേശി അറസ്റ്റില്‍

ബെംഗളൂരു: വാഹന പാര്‍ക്കിംഗ് തര്‍ക്കത്തിന്റെ പേരില്‍ പാല്‍ കടയില്‍ കയറി ഉടമയെ ആക്രമിച്ച കേസില്‍ ഹെബ്ബഗോഡി പോലീസ് ബീഹാര്‍ സ്വദേശിയായ…

2 hours ago

തിരുവനന്തപുരത്ത് വീണ്ടും ചികിത്സ പിഴവ്; ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടർന്ന് സ്ത്രീ മരിച്ചെന്ന് ആരോപണം. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി…

3 hours ago