ന്യൂഡൽഹി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണു നടപടി. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തീര്‍പ്പാകുന്നതു വരെയാണു ജാമ്യം. ഉപാധികള്‍ വിചാരണ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ശിക്ഷ റദ്ദാക്കി ജാമ്യം നല്‍കണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാല്‍ ശിക്ഷ റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയിട്ടില്ല. ഈ ഹർജി തീർപ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി.
കാമുകനൊപ്പം ചേര്‍ന്ന്, മൂന്നര വയസ്സുള്ള മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിനു സഹായവും ആസൂത്രണവും അനുശാന്തി ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്. 2014 ഏപ്രില്‍ 16നു ഉച്ചയ്ക്കായിരുന്നു ക്രൂരകൃത്യം.
TAGS : LATEST NEWS
SUMMARY : Atingal double murder; 2nd accused Anushanti granted bail
ബെംഗളൂരു: റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനിലെ ചിങ്ങവനം -കോട്ടയം സെക്ഷനില്‍ പാലം നമ്പർ 280-ൽ ഗർഡർ മാറ്റിസ്ഥാപിക്കൽ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം…
ബെംഗളൂരു: ജെൻസി പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാളിൽ കുടുങ്ങിയ കന്നഡിഗരെ നാട്ടിലേക്ക് സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ശാലിനി…
ജറുസലേം: യെമനിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായുടെ വടക്കൻ പ്രവിശ്യയായ അൽ ജൗഫി…
വാഷിംഗ്ടൺ: ട്രംപിന്റെ അടുത്ത അനുയായും വലതുപക്ഷ രാഷ്ട്രീയ പ്ര വർത്തകനായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ…
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് യുഎഇയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ…
ബെംഗളൂരു: കർണാടക നായർസർവീസ് സൊസൈറ്റിയുടെ കരയോഗങ്ങളിൽ സെപ്റ്റംബർ 14-ന് വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കും. ദാസറഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ…