ഇംഗ്ലീഷ് ചാനലിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പന്ത്രണ്ട് മരണം. ചാനൽ കടന്ന് ബ്രിട്ടനിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താനായി ബൊലോൺ-സുർ-മെർ പട്ടണത്തിനലേക്ക് പോകുമെന്ന് ഡാർമനിൻ പറഞ്ഞു.
അപകടത്തിൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അപകടം നടക്കുന്ന സമയത്ത് 70 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. അതേസമയം നിയമവിരുദ്ധ കുടിയേറ്റം കൈകാര്യം ചെയ്യുന്നത് ബ്രിട്ടീഷ്, ഫ്രഞ്ച് സർക്കാരുകളുടെ മുൻഗണനയാണ്. കഴിഞ്ഞ ആഴ്ച, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
യുകെ സർക്കാരിൻ്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഏഴു ദിവസത്തിനിടെ രണ്ടായിരത്തിലധികം പേർ ചെറിയ ബോട്ടുകളിൽ ബ്രിട്ടനിലെത്തിയെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപ്പാതകളിൽ ഒന്നാണിത്. ഓഗസ്റ്റിൽ ചാനൽ കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരുമായി പോയ ബോട്ട് അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചിരുന്നു.
TAGS: ACCIDENT | ENGLISH CHANNEL
SUMMARY: At least 12 dead after boat carrying migrants sinks in the English Channel
തൃശൂർ: മലയാളിയായ യുവ സന്യാസിയെ തെലങ്കാനയിലെ റെയ്ല്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാളില്‍ സന്യാസ ജീവിതം നയിച്ചിരുന്ന ശ്രിബിന്‍…
ബെംഗളൂരു: നെലമംഗല-ബെംഗളൂരു ദേശീയ പാതയിലെ ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. 19.5 കിലോമീറ്റർ പാതയിൽ ചൊവ്വാഴ്ച മുതൽ പുതിയ…
ബെംഗളൂരു: തിരുവനന്തപുരം ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി എൻ രംഗനാഥൻ (79) ബെംഗളൂരുവില്‍ അന്തരിച്ചു. മുരുഗേഷ് പാളയ എൻആർ കോളനിയിലായിരുന്നു താമസം.…
വാഷിങ്ടൻ: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത്…
ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് രണ്ടാം ദിനവും തുടർന്ന് ഗതാഗത വകുപ്പ്. ചൊവ്വാഴ്ച 56 ഓട്ടോ പിടിച്ചെടുത്തപ്പോൾ…
ബെംഗളൂരു: കെആർപുരത്ത് ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 രാജസ്ഥാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.…