LATEST NEWS

ബെംഗളൂരുവില്‍ 7 കോടിയുടെ എടിഎം കവർച്ച: 5.7 കോടി രൂപ പിടിച്ചെടുത്തു

ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ കണ്ടെടുത്തതായി പോലീസ്. സംഭവത്തിൽ മൂന്ന് പേരെ കർണാടക  അറസ്റ്റ് ചെയ്തു. ഗോവിന്ദരാജനഗർ പോലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിളും ഒരു മുൻ സിഎംഎസ് ജീവനക്കാരനും എടിഎം ക്യാഷ് റീഫിൽ വാനിന്റെ ചുമതലക്കാരനുമാണ് പിടിയിലായത്.

കഴിഞ്ഞ 19ന് ഉച്ചയ്ക്കായിരുന്നു സംഭവം.എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളിൽ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയായിരുന്നു കവർച്ച. ജയനഗർ അശോക പില്ലറിനുസമീപം കാറിലെത്തിയ സംഘം പണവുമായിയെത്തിയ വാഹനം തടഞ്ഞുനിറുത്തി രേഖകളും പണവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഗൺമാനെയും ജീവനക്കാരെയും പണമടങ്ങിയ പെട്ടികളുമായി കാറിൽ കയറ്റി. വഴിയിൽ ജീവനക്കാരെ ഇറക്കിവിട്ട് പണവുമായി മുങ്ങുകയായിരുന്നു.

കേസില്‍ എട്ട് പ്രത്യേക സംഘങ്ങളായി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കോൺസ്റ്റബിളിലേക്കും മറ്റു പ്രതികളിലേക്കുമെത്തിയത്. ക്യാഷ് റീഫിൽ വാനുകളുടെ നടത്തിപ്പ് ചുമതലയുള്ള സിഎംഎസ് ഇൻഫോ സിസ്റ്റം ലിമിറ്റഡ് എന്ന കമ്പനിയിലെ മുൻ ജീവനക്കാരനെയും പോലീസ് കോൺസ്റ്റബിളിനെയും ആദ്യം ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരുന്നു. അടുത്തിടെ സിഎംഎസിൽനിന്ന് രാജി വെച്ച ജീവനക്കാരന് പോലീസ് കോൺസ്റ്റബിളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കവർച്ചയ്ക്കിടെ കോൺസ്റ്റബിളും മുൻ സിഎംഎസ് ജീവനക്കാരനും പലതവണ പരസ്പരം വിളിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചു.

തുടര്‍ന്നു അന്വേഷണ സംഘം ഇരുവരുടെയും കോൾ വിവരങ്ങൾ വിശദമായി പരിശോധിച്ചു, കുറ്റകൃത്യത്തിന് മുമ്പുള്ള ദിവസങ്ങളിലും പ്രതികൾ സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്നതായി വ്യക്തമായി. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം ചിറ്റൂർ ജില്ലയിലെ തിരുപ്പതിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതും കേസിൽ നിർണായക തെളിവായി.

SUMMARY: ATM robbery worth Rs 7 crore in Bengaluru: Rs 5.7 crore seized

NEWS DESK

Recent Posts

പ​ട്രോ​ളി​ങ്ങി​നി​ടെ കൊ​ക്ക​യി​ലേ​ക്ക് വീ​ണു; മ​ല​യാ​ളി സൈ​നി​ക​ന് വീ​ര​മൃ​ത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…

17 seconds ago

എസ്ഐആർ; 99.5% എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തു കഴിഞ്ഞെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…

6 minutes ago

ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു

അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…

42 minutes ago

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ലും ക​ല്ലേ​റും; പോ​ലീ​സ് ലാ​ത്തി​വീ​ശി

തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…

1 hour ago

ന്യൂനമർദം, ചക്രവാതച്ചുഴി: അടുത്ത 5 ദിവസം നേരിയ മഴയ്ക്ക് സാധ്യത, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കന്യാകുമാരി കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത്​ വരുംദിവസങ്ങളിൽ മഴ കനക്കും.…

1 hour ago

ആവണിക്കും ഷാരോണിനും വിവാഹ സമ്മാനം; ചികിത്സ സൗജന്യമാക്കി ആശുപത്രി

കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍…

3 hours ago