കാസറഗോഡ്: കാഞ്ഞിരത്തുംങ്കാലില്‍ പോലിസുകാരന്‍ അടക്കം രണ്ടുപേര്‍ക്ക് വെട്ടേറ്റു. സിപിഒ സൂരജ്, ബിംബുങ്കാല്‍ സ്വദേശി സരീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ സരീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജിഷ്ണു, വിഷ്ണു എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലിസ് അറിയിച്ചു.
ഇന്നലെ രാത്രി 10.30ഓടുകൂടിയാണ് സംഭവം ഉണ്ടായത്. പ്രതികള്‍ ഒരു അധ്യാപികയുടെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പട്രോളിങ് നടത്തിയിരുന്ന പോലിസ് സംഘം സ്ഥലത്തെത്തുകയായിരുന്നു.
ഈ സമയത്ത് മാരാകായുധങ്ങളുമായാണ് പ്രതികളായ ജിഷ്ണുവും വിഷ്ണുവും നിന്നിരുന്നത്. ഇവര്‍ വടിവാള്‍ ഉപയോഗിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലിസുകാരെ അടക്കം ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടു.
TAGS : CRIME
SUMMARY : Attack by drug-addicted youths: Two people, including a police officer, were stabbed
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ ടിക്കറ്റുകളെടുക്കാം. ഈസ്മൈട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ്…
ബെംഗളൂരു: സഹോദരിയാണെന്നു പറഞ്ഞ് ജ്വല്ലറികളിൽ നിന്ന് യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ മുൻ എംപിയും കോൺഗ്രസ്…
മടിക്കേരി: കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. കുടക് ജില്ലയിലെ പൊന്നപ്പസന്തെ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ അജയ് എന്ന സൈക്കിൾ…
ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട്…
ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ…