LATEST NEWS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണം

ബെംഗളുരു: ബാനസവാടി-ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 3, 4,5 തീയതികളില്‍ കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഈ ദിവസങ്ങളില്‍
താഴെപറയുന്ന ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്യും.

തിരുവനന്തപുരം നോർത്ത് ബെംഗളൂരു എസ്എംവിടി എക്സ്പ്രസ് (16319):
ജനുവരി 3നു ബയ്യപ്പനഹള്ളി, എസ്എംവിടി സ്റ്റേഷനുകൾക്കിടിൽ സർവീസ് നടത്തി
ല്ല. കന്റോൺമെന്റ് സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും.
ബെംഗളൂരു എസ്എംവിടി -തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (16320): ജനുവരി 4നു വൈകിട്ട് 7നു കന്റോൺമെന്റ് സ്റ്റേഷനില്‍ നിന്നു പുറപ്പെടും.
ബെംഗളൂരു എസ്എംവിടി-കണ്ണൂർ എക്സ്പ്രസ് (16511):
ജനുവരി  4നു യശ്വന്തപുരയിൽ നിന്നു പുറപ്പെടും.
കണ്ണൂർ-ബെംഗളുരു എസ്എംവിടി എക്സ്പ്രസ് (16512):
ജനുവരി 3നു യശ്വന്തപുര സ്റ്റേഷനില്‍ സർവീസ് അവസാനിപ്പിക്കും.
എറണാകുളം ജംക്ഷൻ-ബെംഗളുരു എസ്എംവിടി എക്സ്പ്രസ് (16378):
ജനുവരി 3, 4 ദിവസങ്ങളിൽ ബയ്യപ്പനഹള്ളിയിൽ സർവീസ് അവസാനിപ്പിക്കും.
ബെംഗളുരു എസ്എംവിടി-എറണാകു ളം എക്സ്പ്രസ് (16377):
ജനുവരി4, 5 ദിവസങ്ങളിൽ രാവിലെ 6.20നു കന്റോൺമെന്റിൽ നിന്നു പുറപ്പെടും.
യശ്വന്തപുര-മംഗളൂരു സെൻട്രൽ എക്സ്പ്രസ് (പാലക്കാട് വഴി-16565:) യെലഹങ്ക, കെആർ പുരം വഴി തിരിച്ചുവിടും. ബാനസവാടിയിലെ സ്റ്റോപ് ഒഴിവാക്കി. ഹുബ്ബള്ളി-കൊല്ലം സ്പെഷൽ എക്സ്പ്രസ് (07313):
4നു തുമക്കുരു, ചിക്കബാനവാര, യെലഹങ്ക, കെആർ പുരം വഴി തിരിച്ചുവിടും. ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനിലെ സ്റ്റോപ് ഒഴിവാക്കി.
എറണാകുളം -ബെംഗളുരു എസ്എംവി ടി എക്സ്പ്രസ് (12683:
ജനുവരി 4ന് ഒരു മണിക്കൂർ വൈകിയോടും.
SUMMARY: Attention passengers; Restrictions on train services to Kerala

3

NEWS DESK

Recent Posts

കേരളത്തില്‍ ജനുവരി 8 മുതല്‍ 12 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…

6 hours ago

ലോക കേരള സഭ; അഞ്ചാം സമ്മേളനം ജനുവരി 29 മുതൽ

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…

7 hours ago

വളർത്തുനായ്ക്കളുടെ കടിയേറ്റ് പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരുക്ക്

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളി​ൽ നി​ന്ന് വ​രു​ന്ന വ​ഴി വി​ദ്യാ​ർ​ഥി​നി​യെ വ​ള​ർ​ത്തു നാ​യ​ക​ൾ ആ​ക്ര​മി​ച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…

8 hours ago

ചെങ്കൽ ക്വാറിയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

ക​ണ്ണൂ​ർ: ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് കൂ​ത്തു​പ​റ​മ്പി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ര​വൂ​ർ​പാ​റ സ്വ​ദേ​ശി…

8 hours ago

ബെംഗളൂരുവിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; തനിസാന്ദ്രയിൽ വീടുകൾ പൊളിച്ചുമാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…

9 hours ago

വിഴിഞ്ഞം തിരഞ്ഞെടുപ്പ്: സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…

9 hours ago