LATEST NEWS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയിന്‍ ടിക്കറ്റ് നിരക്കു വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കു വര്‍ധന ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച പട്ടിക റെയില്‍വേ ബോര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ചീഫ് കൊമേര്‍ഷ്യല്‍ മാനേജര്‍മാര്‍ക്കും നിരക്കുവര്‍ധന സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് റെയില്‍വേ അറിയിച്ചു.

വന്ദേ ഭാരത് ഉള്‍പ്പടെയുള്ള എല്ലാ ട്രെയിനുകൾക്കും വര്‍ധന ബാധകമാണ്. എസി കോച്ചുകളില്‍ കിലോമീറ്റര്‍ നിരക്ക് രണ്ടു പൈസയും സെക്കന്റ് ക്ലാസ് ടിക്കറ്റുകള്‍ക് ഒരു പൈസ വീതവും കൂടും. ഓര്‍ഡിനറി നോണ്‍ എസി ടിക്കറ്റുകള്‍ക്കു 500 കിലോമീറ്റര്‍ വരെ വര്‍ധനയില്ല എസി ക്ലാസ് 3 ടയര്‍, ചെയര്‍കാര്‍ , 2 ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവക്കാണ് 2 പൈസ വര്‍ധന. നോണ്‍ എസി, ഓര്‍ഡിനറി ട്രെയിനുകള്‍ക് അര പൈസ വീതമാണ് വര്‍ധന എന്നാല്‍ ഇത് ആദ്യ 500 കിലോമീറ്റര്‍ ടിക്കറ്റുകള്‍ക്ക് ബാധകമല്ല. 1500 മുതല്‍ 2500 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 10 രൂപ വീതവും 2501 മുതല്‍ 3000 വരെയുള്ള ടിക്കറ്റുകള്‍ക്ക് 15 രൂപയും കൂടും.

സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ക്കും ഓര്‍ഡിനറി ടിക്കറ്റുകള്‍ക്കു ഒരു കിലോമീറ്ററിന് അരപൈസ വീതമാണ് വര്‍ധിക്കുക. മെയില്‍, എക്‌സ്പ്രസ്സ് ക്ലാസ്സുകള്‍ക്ക് നോണ്‍ എസി കോച്ചുകളില്‍ ഒരു പൈസ വീതമാണ് വര്‍ധന. എന്നാല്‍, ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ഈ നിരക്ക് കൂടുതല്‍ നല്‍കേണ്ടി വരില്ലെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു.

നേരത്തെ കിലോമീറ്ററിന് പരമാവധി ഒരു പൈസയാണ് ഒറ്റത്തവണയില്‍ വര്‍ധിപ്പിച്ചിരുന്നത്. ഇത്തവണ സബര്‍ബന്‍ ടിക്കറ്റുകളില്‍ ടിക്കറ്റ് വര്‍ധനയില്ല. സീസണ്‍ ടിക്കറ്റുകള്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല.

ട്രെയിനുകളുടെ ആധുനികവത്കരണം, പാത ഇരട്ടിപ്പിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, അമൃത് ഭാരത് സ്റ്റേഷനുകളുടെ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്കായി റെയില്‍വേക്ക് വന്‍ തുകയാണ് ചെലവാക്കേണ്ടി വരുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് നേരിയ വര്‍ധനവിന് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.

ജൂലായ് ഒന്നുമുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി റെയില്‍വേ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. അനധികൃതമായി ടിക്കറ്റുകള്‍ കൂടുതലായി ബുക്ക് ചെയ്ത ശേഷം അവ കരിഞ്ചന്തയില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്ന പ്രവണത അവസാനിപ്പിക്കാനാണ് ഈ നീക്കം. അതോടൊപ്പം തന്നെ ഇത്തരത്തില്‍ ആളുകള്‍ കൂട്ടത്തോടെ ടിക്കറ്റ് എടുക്കുമ്പോള്‍ യഥാര്‍ത്ഥ യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയുണ്ടാകുമെന്നതും പുതിയ മാറ്റത്തിന് കാരണമാണ്.
SUMMARY: Attention passengers: Train ticket fare hike effective from tomorrow

NEWS DESK

Recent Posts

ദത്ത ജയന്തി; ചിക്കമഗളൂരു ജില്ലയിലെ ഹിൽ സ്റ്റേഷനുകളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്

ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…

2 hours ago

ഇ​ടു​ക്കി​യി​ൽ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…

2 hours ago

കണ്ണൂരിൽ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു; ഏഴുപേർക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…

3 hours ago

ഡൽഹി സ്‌ഫോടനം: മൂന്ന് ഡോക്ടർമാർ അടക്കം നാല് പേർകൂടി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക്‌ സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…

3 hours ago

വ്യാജ നിയമന ഉത്തരവു നൽകി പണം തട്ടിയയാൾ പിടിയിൽ

ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…

4 hours ago

ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ച് കർണാടക

തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക്  കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ​ഗതാ​ഗത…

4 hours ago