തിരുവനന്തപുരം: എം.എല്‍.എ ഒ.എസ് അംബികയുടെ മകൻ വി.വിനീത് (34) വാഹനാപകടത്തില്‍ മരിച്ചു. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം ഞായറാഴ്ച പുലർച്ചെ 5.30-നായിരുന്നു അപകടം നടന്നത്. വർക്കലയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയ കാറും എതിർദിശയില്‍ വിനീതും സുഹൃത്തും സഞ്ചരിച്ചുവന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
വിനീതിന്റെ സുഹൃത്തായ അക്ഷയ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ മരിച്ച വിനീത് ഇടയ്ക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനും സി.പി.എം ഇടയ്ക്കോട് ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. പിതാവ് കെ.വാരിജാക്ഷൻ സി.പി.എം. ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരൻ വി.വിനീഷ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും എസ്‌എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ്.
TAGS : ATTINGAL MLA | SON | DEAD
SUMMARY : Attingal MLA’s son died in a car accident
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…
തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും…
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.…