ആറ്റിങ്ങല്‍ സ്വദേശി യുകെയില്‍ തടാകത്തില്‍ മരിച്ച നിലയില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ സ്വദേശിയായ യുവാവിനെ യുകെയില്‍ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവനവഞ്ചേരി സ്മൃതിയില്‍ ജയകുമാര്‍- ഷിംന ദമ്പതികളുടെ മകന്‍ വിഷ്ണു ജയകുമാറിനെ(26)യാണ് യുകെയിലെ സ്വാന്‍ വൈല്‍ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുൻ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയ വിഷ്ണുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച സുഹൃത്തുക്കളോടൊപ്പം യാത്ര പോയ വിഷ്ണു ഞായറാഴ്ച വൈകിയിട്ടും താമസസ്ഥലത്ത് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് കൂടെ താമസിക്കുന്ന സുഹൃത്തുക്കള്‍ ഉടൻ തന്നെ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തിരച്ചില്‍ തുടരുന്നതിനിടെ, തിങ്കളാഴ്ച വിഷ്ണുവിനൊപ്പം യാത്ര ചെയ്ത സുഹൃത്ത് തന്നെയാണ് വിഷ്ണു അപകടത്തില്‍പ്പെട്ട വിവരം നാട്ടിലെ വീട്ടില്‍ വിളിച്ച്‌ അറിയിച്ചത്.

ഇതിനു പിന്നാലെ ചൊവ്വാഴ്ച പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വാൻ വൈല്‍ തടാകത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. വിഷ്ണുവിന്റെ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്രിട്ടീഷ് പോലീസിന്റെ അന്വേഷണം നടന്നുവരികയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ആരംഭിച്ചിട്ടുണ്ട്.

SUMMARY: Attingal native found dead in lake in UK

Hot this week

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്‍റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

കൊച്ചി: കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന്റെ...

ഡൽഹിയിൽ റസ്റ്ററന്റിൽ വൻതീപ്പിടിത്തം; 20 പേർക്ക് ദാരുണാന്ത്യം, 11 പേർ പൊള്ളലേറ്റ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: സൗത്ത് ഡൽഹിയിലെ മാൽവിയ നഗർ പ്രദേശത്തെ റസ്റ്ററന്റിൽ തീപ്പടർന്ന് 20...

കെഎന്‍എസ്എസ് ഫുട്ബോൾ മത്സരം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മത്തികരെ കരയോഗം സംഘടിപ്പിച്ച ജ്വാല...

കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം

കുവൈത്ത്: സമാധാചർച്ചകൾ വഴിമുട്ടിനിൽക്കെ പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ...

സൂറത്തിൽ ബസുകൾ കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു; 40 പേർക്ക് പരുക്ക്

സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ മഹാരാഷ്ട്ര സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ രണ്ട് ബസുകൾ...

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരൂർ: കേരള എക്സൈസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തണ്ടർ' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായിഅക്ഷരനിലാവ്-2026...

പാചകവാതക വിലക്കയറ്റത്തിന് ഇനി ആശ്വാസം; എഥനോൾ സ്റ്റൗ ഉടൻ പുറത്തിറക്കുമെന്ന് നിതിൻ ഗഡ്കരി

നാഗ്പുർ: എൽപിജിയേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന തദ്ദേശീയമായ എഥനോൾ...

Related Articles

Popular Categories