ആറ്റുകാൽ പൊങ്കാല; മാർച്ച്​ മൂന്നിന് സ്പെഷൽ ട്രെയിനുകളും അധിക സ്​റ്റോപുകളും 

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാർച്ച്​ മൂന്നിന് സ്പെഷൽ ട്രെയിനുകളും അധിക സ്​റ്റോപുകളുമടക്കം അനുവദിച്ച് റെയിൽവേ.

മാർച്ച്​ മൂന്നിന്​ കണ്ണൂരിൽ നിന്നുള്ള ജനശതാബ്ദി എക്സ്​പ്രസ്​ (12081), മംഗളൂരുവിൽ നിന്നുള്ള വന്ദേ ഭാരത് എക്സ്​പ്രസ്​ എന്നിവക്ക്​ പേട്ട സ്റ്റേഷനിൽ സ്​റ്റോപ്പും​ തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ചക്ക് പുറപ്പെടുന്ന ചെന്നൈ മെയിലിന് (12624) കഴക്കൂട്ടം, ചിറയിൻകീഴ് സ്റ്റേഷനുകളിലും മധുര – പുനലൂർ എക്സ്​പ്രസിന്​ (16729) ബാലരാമപുരം സ്​​​റ്റേഷനിലും  പുലർച്ചെ എത്തുന്ന രാമേശ്വരം-തിരുവനന്തപുരം അമൃത എക്സ്​പ്രസിന് (16344) ചിറയിൻകീഴ് സ്റ്റേഷനിലും താത്കാലിക സ്റ്റോപ്​ ഏർപ്പെടുത്തിയിട്ടുണ്ട്.

പൊങ്കാല ദിവസം ​തമ്പാനൂരിൽ നിന്ന്​ കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകൾ പ്ലാറ്റ്‌ഫോം ഒന്ന്​, രണ്ട്​, മൂന്ന്​, നാല്​ എന്നിവയിൽ നിന്നാകും പുറപ്പെടുക. നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ പ്ലാറ്റ്‌ഫോം അഞ്ചിൽ നിന്നും. ടിക്കറ്റ് എടുക്കുന്നതിലെ തിരക്ക് ഒഴിവാക്കാൻ അധിക കൗണ്ടറുകൾക്ക് പുറമെ പ്ലാറ്റ്‌ഫോമുകളിൽ ക്യുആർ കോഡ് സംവിധാനവും ഏർപ്പെടുത്തും.

അൺറിസർവ്ഡ് പ്രത്യേക ട്രെയിനുകൾ:

▪️തിരുവനന്തപുരം – നാഗർകോവിൽ (06121): മാർച്ച് രണ്ടിന്​ രാത്രി 8.55ന്​ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട്​ രാത്രി 11.20ന് നാഗർകോവിലിൽ എത്തും.

▪️നാഗർകോവിൽ – തിരുവനന്തപുരം (06122): മാർച്ച് മൂന്നിന്​ പുലർച്ചെ 01.40ന് പുറപ്പെട്ട് 03.30ന് തിരുവനന്തപുരത്ത് എത്തും.

▪️എറണാകുളം – തിരുവനന്തപുരം (06123): മാർച്ച് മൂന്നിന്​ പുലർച്ചെ 01.20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് 6.30ന് തിരുവനന്തപുരത്ത് എത്തും. (കോട്ടയം വഴി).

▪️തിരുവനന്തപുരം – എറണാകുളം (06124): മാർച്ച് മൂന്നിന്​ വൈകിട്ട്​ 3.10ന് പുറപ്പെട്ട് രാത്രി 8.15ന് എറണാകുളത്ത് എത്തും. (കോട്ടയം വഴി).

▪️തിരുവനന്തപുരം – എറണാകുളം (06124): മാർച്ച് മൂന്നിന്​ ഉച്ച 2.40ന് പുറപ്പെട്ട് രാത്രി 7.10ന് എറണാകുളത്ത് എത്തും.

തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ച 2.15ന് പുറപ്പെടേണ്ട തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ എക്സ്​പ്രസ്​ (12643) 15 മിനിറ്റ് വൈകി ഉച്ച 02.30നായിരിക്കും യാത്ര തുടങ്ങുക. തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് ഉച്ച 1.25ന് പുറപ്പെടേണ്ട തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ (56310) 15 മിനിറ്റ് വൈകി 01.40ന് പുറപ്പെടും. ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ എത്തിയ ശേഷം ഒരു മണിക്കൂർ വൈകി 02.40നാന് നാഗർകോവിലിലേക്ക് യാത്ര തുടങ്ങുക.

കൊല്ലത്ത് നിന്ന് രാവിലെ 11.35ന് പുറപ്പെടേണ്ട കൊല്ലം-കന്യാകുമാരി മെമു (66306) ഒരു മണിക്കൂർ 15 മിനിറ്റ് വൈകി ഉച്ച 12.50നാണ് കൊല്ലത്ത് നിന്ന് യാത്ര തുടങ്ങുക. ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ച 1.09ന് പുറപ്പെടേണ്ടതിന് പകരം രണ്ട് മണിക്കൂർ 11 മിനിറ്റ് വൈകി വൈകിട്ട് 3.20ന് പുറപ്പെടും. നാഗർകോവിലിൽ നിന്ന് തിരുവനന്തപുരം വഴി കോട്ടയത്തേക്ക് പോകുന്ന നാഗർകോവിൽ-കോട്ടയം എക്സ്​പ്രസ്​ (16366) തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ച 2.35ന് പുറപ്പെടേണ്ടതിന് പകരം 45 മിനിറ്റ് വൈകി വൈകിട്ട് 3.20നാണ് യാത്ര തുടരുക.
SUMMARY: Attukal Pongala; Special trains and additional stops on March 3

Hot this week

കർണാടകയിൽ ഹിജാബ് നിരോധനം നീക്കി; നിർണായക തീരുമാനവുമായി കോൺഗ്രസ് സർക്കാർ

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഹിജാബ് നിയന്ത്രണ...

മണിപ്പൂരില്‍ ക്രൈസ്തവ വൈദികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ ക്രൈസ്‌തവ പുരോഹിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക്‌ നേരെ ആക്രമണം. കാംഗ്‌പോക്‌പിയില്‍...

ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം; സംഭവം ബെംഗളൂരുവില്‍

ബെംഗളൂരു: വീട്ടില്‍ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചുണ്ടായ അപകടത്തില്‍ ഗൃ​ഹ​നാ​ഥ​ൻ...

ഹൃദയാഘാതം; കന്നഡ നടനും നിർമ്മാതാവുമായ ദിലീപ് രാജ് അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ബുധനാഴ്ച...

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു: വനം കൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാൻ രൂപവത്കരിച്ച പ്രത്യേക ദൗത്യസേനയിലെ 72...

മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിപ്പിക്കാതെ കോൺഗ്രസ് ദേശീയ നേതൃത്വം....

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഗവർണറെ കണ്ട് പിണറായി വിജയൻ. രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച...

കൊച്ചി – ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണ പറക്കല്‍ വിജയം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) കേന്ദ്രീകരിച്ച്‌ ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ പരീക്ഷണ...

Related Articles

Popular Categories