ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യയും കുടുംബവും ജാമ്യം തേടി കോടതിയെ സമീപിച്ചു. അതുലിന്റെ ഭാര്യ നികിത സിംഘാനിയ, അമ്മ, സഹോദരൻ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഭാര്യയുടെയും കുടുംബത്തിൻ്റെയും പീഡനത്തെ തുടർന്ന് ഡിസംബർ 9നാണ് അതുൽ ആത്മഹത്യ ചെയ്തത്.
പിന്നാലെ കേസെടുത്ത പോലീസ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നാണ് നികിതയെ അറസ്റ്റ് ചെയ്തത്. അതുലിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് അമ്മ നിഷ സിംഘാനിയയെയും സഹോദരൻ അനുരാഗ് സിംഘാനിയയെയും ഡിസംബർ 14 ന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. അടുത്തിടെ നികിതയുടെ അമ്മാവന് അലഹബാദ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
തനിക്കെതിരെ ഭാര്യയും കുടുംബവും കേസുകൾ കെട്ടിച്ചമക്കുകയാണെന്നും നിരന്തരമായി പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് നീതി വൈകി എന്ന തലക്കെട്ടോടെ കുറിപ്പെഴുതിവെച്ചായിരുന്നു അതുൽ ജീവനൊടുക്കിയത്. ഉത്തർപ്രദേശ്, ഹരിയാന, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ ഇടപെടൽ വിഷയത്തിലുണ്ട്.
TAGS: KARNATAKA | ATUL SUBHASH
SUMMARY: Techie suicide case, Wife, mother and brother seek bail in Bengaluru Court
മടിക്കേരി: കുടകിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. കുടക് ജില്ലയിലെ പൊന്നപ്പസന്തെ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ അജയ് എന്ന സൈക്കിൾ…
ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട്…
ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ…
ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം കെആർ പുരം സോൺ ഡിമെൻഷ്യ ഇന്ത്യ അലയൻസ് എന്ന സർക്കാർ ഇതര സംഘടനയുമായി ചേർന്ന്…
കൊച്ചി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. 1975 ലെ കൂട്ടുകുടുംബ നിരോധന നിയമത്തിലെ 3 ഉം…