പാലാ : ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ അംഗമായി മലയാളി. പാലാ മൂന്നിലവ് സ്വദേശി ജിന്‍സണ്‍ ചാള്‍സ് ആണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗമന്ത്രിസഭയില്‍ ഇടം നേടിയത്. കായികം കല സാംസ്കാരികം യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ് ലഭിച്ചത് . ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി ഒരിന്ത്യാക്കാരന്‍ ഇടം നേടുന്നു എന്ന പ്രത്യേകതയും ജിന്‍സണ്‍ ചാള്‍സിന്‍റെ നേട്ടത്തിനുണ്ട്. ആന്റോ ആന്റണി എം.പിയുടെ സഹോദരൻ ചാൾസിന്റെ മൂത്തമകനാണ് ജിന്‍സണ്‍ ചാള്‍സ്.
ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥി ആയാണ് ജിൻസൺ മത്സരിച്ചത്. നഴ്സിംഗ് മേഖലയിലെ ജോലിക്കായി 2011 ൽ ആണ് ജിൻസൺ ഓസ്ട്രേലിയയിൽ എത്തിയത്. നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് മെന്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ച്ചററായും സേവനം അനുഷ്ഠിക്കുന്നു. ഓസ്ട്രേലിയയിലെ മറ്റുചില സംസ്ഥാനങ്ങളിൽ മലയാളികൾ മൽസരിച്ചിരുന്നെങ്കിലും ജിന്‍സണ്‍ ചാള്‍സ് മാത്രമാണ് വിജയിച്ചത്.
<BR>
TAGS : KERALA | KOTTAYAM | AUSTRALIA
SUMMARY : Australian minister Jinson, a native of Pala. First Indian in Cabinet
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…