ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും. മിനിമം നിരക്ക് 50 രൂപയായി വർധിപ്പിക്കണമെന്നും ആദ്യ രണ്ട് കിലോമീറ്ററിന് ശേഷം കിലോമീറ്ററിന് 25 രൂപ നിരക്ക് ഈടാക്കണമെന്നുമാണ് ഓട്ടോ ഡ്രൈവറെമാരുടെ ആവശ്യം. നിരക്ക് ഉയർത്തണമെന്ന ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ്റെ നിർദേശത്തെത്തുടർന്ന് ബെംഗളൂരു സിറ്റി ഡിസ്ട്രിക്റ്റ് റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ചേർന്നു. ഓട്ടോ നിരക്ക് നിശ്ചയിക്കുന്നത് സംബന്ധിച്ച് ജില്ലാ ഗതാഗത അതോറിറ്റി (ഡിടിഎ) അവലോകനം ചെയ്യും.
ആദ്യ രണ്ട് കിലോമീറ്ററിനുള്ള മിനിമം നിരക്ക് 50 രൂപയും തുടർന്നുള്ള ഓരോ 1.5 കിലോമീറ്ററിനും 20 രൂപയും ആയി ഉയർത്താനാണ് സാധ്യത. നിലവിലെ കുറഞ്ഞ നിരക്ക് 30 രൂപയും ഓരോ 1.5 കിലോമീറ്ററിനും 15 രൂപയുമാണ്.
ഇന്ധന വില വർധന, അറ്റകുറ്റപ്പണി ചെലവുകൾ വർധിക്കുന്നതിനാൽ മിനിമം നിരക്കിലടക്കം മാറ്റം വരുത്തണമെന്ന് ഓട്ടോറിക്ഷാ യൂണിയനുകൾ ആവശ്യപ്പെട്ടു. 2013ലും 2021 നവംബറിലും ബെംഗളൂരുവിലെ ഓട്ടോറിക്ഷാ നിരക്കിൽ പരിഷ്കരണം നടത്തിയിരുന്നു. 2021ൽ 1.9 കിലോമീറ്ററിന് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാക്കി നിശ്ചയിച്ചു.
TAGS: BENGALURU | PRICE HIKE
SUMMARY: Auto charge in Bengaluru to be hiked
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…