ബെംഗളൂരു: നഗരത്തിൽ പുതുക്കിയ ഓട്ടോ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നിരക്കിൽ 20% വർധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 2 കിലോമീറ്റർ വരെ അടിസ്ഥാന നിരക്ക് 30 രൂപയിൽ നിന്നു 36 രൂപയായും അധിക കിലോമീറ്ററിനു 15 രൂപയെന്നതു 18 രൂപയുമായാണ് വർധിപ്പിച്ചത്.
ഓട്ടോ ഡ്രൈവർമാർ ഒക്ടോബർ 30നകം മീറ്റർ മാറ്റിസ്ഥാപിക്കണമെന്നും ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തേ നിരക്ക് വർധന കുറഞ്ഞുപോയെന്നും മീറ്റർ മാറ്റില്ലെന്നും ഓട്ടോ ഡ്രൈവർമാരിൽ ഒരു വിഭാഗം പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാന നിരക്ക് 40 രൂപയായും അധിക കിലോമീറ്ററിനു 20 രൂപയായും വർധിപ്പിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
SUMMARY: Auto fare hike effective from today; Bengaluru autorickshaws must upgrade fare meters by Oct 31.
ചോറ്റാനിക്കര: നടൻ കലാഭവൻ നവാസ്(51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു…
ന്യൂഡല്‍ഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്. റിലയൻസ് ഗ്രൂപ്പിന് ലഭിച്ച…
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നുവെന്ന്…
ബെംഗളൂരു: പുകവലിക്കാൻ പ്രത്യേക ഇടം ഒരുക്കാത്തതിനു ബെംഗളൂരുവിലെ 412 പബ്ബുകൾക്കും ഹോട്ടലുകൾക്കും ബിബിഎംപി നോട്ടിസ് അയച്ചു. പബ്ബുകളും ഹോട്ടലുകളും ഒരേസമയം…
ബെംഗളൂരു: പ്രതിമാസം 15,000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന സർക്കാർ ഓഫിസിലെ മുൻ ക്ലർക്കിനു 30 കോടി രൂപയുടെ ആസ്തിയെന്ന് ലോകായുക്ത…
ബെംഗളൂരു: 123 കിലോ കഞ്ചാവുമായി മൂന്നു മലയാളികൾ മംഗളൂരുവില്‍ പിടിയിൽ. കാസറഗോഡ് അടൂര്‍ മൊഗരു ഹൗസിൽ പരേതനായ ഖാലിദ് ഹാജിയുടെ…