LATEST NEWS

മൈസൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ രണ്ടു കിലോമീറ്ററിന് 36 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയും നല്‍കണം.

ആദ്യ അഞ്ചു മിനിറ്റ് കാത്തിരിപ്പ് നിരക്ക് സൗജന്യമായിരിക്കും. ഓരോ 15 മിനിറ്റിനും 10 രൂപ വീതം ഈടാക്കും. 20 കിലോ വരെയുള്ള ലഗേജ് ചാർജ് സൗജന്യമായിരിക്കും. അധികമായി വരുന്ന ഓരോ 20 കിലോക്കും 10 രൂപ ഈടാക്കും. ആർ.ടി.എയുടെ നിര്‍ദേശപ്രകാരം യാത്രക്കാരന് പരമാവധി 50 കിലോ വരെ കൊണ്ടുപോകാം. രാത്രി 10 മുതൽ പുലർച്ച അഞ്ചു വരെ രാത്രി ചാർജുകൾ ബാധകമായിരിക്കും. പുതുക്കിയ നിരക്കിന്‍റെ പകർപ്പ് ഓട്ടോറിക്ഷയിൽ പ്രദർശിപ്പിക്കണം. ജനുവരി ഒന്നു മുതൽ രണ്ട് മാസത്തിനുള്ളിൽ ലീഗൽ മെട്രോളജി വകുപ്പിൽ പുതുക്കിയ നിരക്കിന് അനുസൃതമായി ഓട്ടോ മീറ്റർ കാലിബ്രേറ്റ് ചെയ്യണമെന്നും ആർ.ടി.എ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
SUMMARY: Auto fares increased in Mysuru

 

NEWS DESK

Recent Posts

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

തിരുവനന്തപുരം : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലരാമപുരം- കാട്ടാക്കട റോഡില്‍ തേമ്പാമുട്ടം…

20 minutes ago

രാഹുൽ മാങ്കൂട്ടത്തിലിനെ വെെദ്യ പരിശോധനയ്ക്ക് എത്തിച്ചു; പത്തനംതിട്ട ജനറൽ ആശുപത്രി വളപ്പില്‍ വൻ പ്രതിഷേധം

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം. ചോദ്യം ചെയ്യലിനു ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ…

31 minutes ago

സിറിയയിൽ യുഎസിന്റെ വൻ വ്യോമാക്രമണം, ഐഎസ് ഭീകരരെ വധിച്ചു

വാഷിങ്ടൺ: സിറിയയിൽ ഐ.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടത്തി യു.എസും സഖ്യസേനയും. ആക്രമണ വിവരം യു.എസ് സെൻട്രൽ കമാൻഡ്…

2 hours ago

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

കൊച്ചി: തൊ​ടു​പു​ഴ-​കോ​ലാ​നി ബൈ​പ്പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​ഭി​ഷേ​ക് വി​നോ​ദ് ആ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച പുലർച്ചെ…

3 hours ago

മെട്രോ പിങ്ക് ലൈനില്‍ പരീക്ഷണ ഓട്ടം ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള (7.5 കിലോമീറ്റർ) ഇടനാഴിയിൽ ട്രെയിനിന്റെ പരീക്ഷണ…

4 hours ago

എറണാകുളം ഇന്റർസിറ്റി, മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും

ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും. നിലവിൽ ബയ്യപ്പനഹള്ളി…

5 hours ago