ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം. ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ ഇത് സംബന്ധിച്ച് ഗതാഗത വകുപ്പിന് നിവേദനം നൽകി. ആദ്യ 2 കിലോമീറ്ററിന് 40 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപയുമാക്കി നിരക്ക് വർധിപ്പിക്കണമെന്നാണ് യുണിയന്റെ ആവശ്യം.
മൂന്ന് വർഷമായി നിരക്ക് വർധിപ്പിക്കാത്തതിനാൽ മിനിമം ഓട്ടോ നിരക്ക് വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു. ഇന്ധനത്തിൻ്റെയും സ്‌പെയർ പാർട്‌സിൻ്റെയും വിലക്കയറ്റമാണ് തങ്ങളുടെ ആവശ്യത്തിന് കാരണമായി യൂണിയൻ ചൂണ്ടിക്കാട്ടുന്നത്.
മൊത്തവില സൂചികയ്ക്ക് (ഡബ്ല്യുപിഐ) അനുസൃതമായി ബെംഗളൂരുവിലെ ഓട്ടോറിക്ഷാ നിരക്ക് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ റിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ (എആർഡിയു) ബെംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്ക് അടുത്തിടെ കത്തെഴുതിയിരുന്നു. ഇതിൽ നടപടി ഇല്ലാത്തതിനെ തുടർന്നാണ് യൂണിയൻ സർക്കാരിനെ സമീപിച്ചിരിക്കുന്നത്.
2021 ഡിസംബർ 20 നാണ് ഓട്ടോ നിരക്കുകൾ അവസാനമായി പരിഷ്കരിച്ചതെന്നും അതിനുമുമ്പ് 2013ലാണ് നിരക്ക് പരിഷ്‌കരണം നടന്നതെന്നും യൂണിയൻ ജനറൽ സെക്രട്ടറി ടി.എം. രുദ്രമൂർത്തി പറഞ്ഞു. വാർഷിക നിരക്ക് പരിഷ്കരണങ്ങൾ പരിഗണിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
TAGS: BENGALURU UPDATES | AUTO | PRICE HIKE
SUMMARY: Auto unions seek price hike in city
ബെംഗളൂരു: ബസവേശ്വര നഗറിൽ സിഗ്നലിൽ ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി…
ശുഭാംശു ശുക്ലയുൾപ്പടെയുള്ള ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും. വൈകിട്ട് 4.35ന് ആണ് മടക്കയാത്ര ആരംഭിക്കുക.…
ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി കോളേജ് വിദ്യാർഥി മരിച്ചു. ചെന്നിത്തല കിഴക്കേവഴി കാവിലേത്ത് കൃഷ്ണഭവനത്തിൽ അനിൽ കുമാറിന്റെ മകൻ ദേവദത്ത്…
ബെംഗളൂരു: സംസ്ഥാനത്തെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ പിടികൂടാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണവുമായി ബിജെപി വിമത പക്ഷ നേതാക്കൾ.…
ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നാരായണ ഹൃദയാലയ ആശുപത്രിയുമായി സഹകരിച്ചു മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. ഹെബ്ബഗോഡി കമ്മസാന്ദ്ര ചാമുണ്ഡി…
ബെംഗളൂരു: നഗരത്തിൽ ഇന്നു മുതൽ 19 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ…