ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക് ഏർപ്പെടുത്തി ബെംഗളൂരു ട്രാഫിക് പോലീസ്. ചർച്ച് സ്ട്രീറ്റ് കാൽനടയാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിർദേശം ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
കബ്ബൺ പാർക്ക് ട്രാഫിക് പോലീസ് ഇതിനോടകം റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും ഗതാഗതം നിയന്ത്രിക്കുന്ന പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ സഞ്ചാരം കാൽനടയാത്രയ്ക്ക് തടസ്സമാകുകയും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യുന്നുണ്ട്.
ദസറ, നവരാത്രി സീസൺ ആയതിനാൽ ചർച്ച് സ്ട്രീറ്റിൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഓട്ടോറിക്ഷകൾക്കും ചരക്ക് വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയാൽ തിരക്ക് കുറയ്ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കഴിയുമെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. നിയമം ലംഘിച്ചാൽ 500 രൂപ പിഴ ഈടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
TAGS: BENGALURU | CHURCH STREET
SUMMARY: Autorickshaws, goods vehicles barred on Church Street in Bengaluru to reduce congestion
കൊച്ചി: രാജ്യത്തെ ഏറ്റവു വലിയ ഡാര്‍ക്ക് നെറ്റ് ലഹരി ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ശൃംഖല നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ…
ബെംഗളൂരു: കർണാടക സർക്കാരിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ കൈകൾക്കു…
ബെംഗളൂരു: യെലഹങ്ക പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു. റെയിൽ വീൽ ഫാക്ടറി യെലഹങ്ക സ്റ്റേഡിയത്തിൽ നടന്ന…
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച ദുരന്തത്തിന് പ്രഥമദൃഷ്ട്യാ ഉത്തരവാദി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവെന്ന് സെൻട്രൽ…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വനിതാ, യുവജന വിഭാഗങ്ങളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ സമാജം പ്രസിഡൻ്റ് അഡ്വ.…
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്കേറ്റു. സതീഷ് എന്നയാള്‍ക്കാണ് പരുക്കേറ്റത്.പുഞ്ചക്കൊല്ലി അളക്കല്‍ ഭാഗത്തു വച്ചാണ് സതീഷിനെ ആന…