Categories: KERALATOP NEWS

പുരസ്കാര തിളക്കവുമായി കേരള ടൂറിസം

ലോകടൂറിസം ദിനത്തില്‍ ഇരട്ട പുരസ്കാരത്തിളക്കവുമായി കേരള ടൂറിസം. കേന്ദ്ര സർക്കാരിൻറെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാർഡിലാണ് കേരളത്തിന്റെ പുരസ്കാര നേട്ടം. ഉത്തരവാദിത്ത ടൂറിസം മിഷൻറെ മികവുറ്റ പദ്ധതികളാണ് കേരളത്തെ പുരസ്കാരത്തിന് അർഹമാക്കിയത്.

ഉത്തരവാദിത്ത മിഷൻ പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയ കടലുണ്ടി, കുമരകം എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് പുരസ്കാരം. കടലുണ്ടിയ്ക്ക് ബെസ്റ്റ് റെസ്പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാർഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരവുമാണ് ലഭിച്ചത്.

തുടർച്ചയായ രണ്ടാം വർഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ ഉത്തരവാദിത്ത ടൂറിസം മിഷൻറെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയതോടെ കാന്തല്ലൂരിന് സുവർണ്ണ പുരസ്കാരം ലഭിച്ചിരുന്നു.

ന്യൂഡല്‍ഹി വിഗ്യാൻ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കറിൻറെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബു, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അനുഷ വി വി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

TAGS : KERALA | TOURISM
SUMMARY : Kerala Tourism shines with awards

Savre Digital

Recent Posts

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മകൻ പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി

തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…

19 minutes ago

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…

1 hour ago

പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…

2 hours ago

സ്വിറ്റ്സര്‍ലൻഡ് ബാറിലെ സ്ഫോടനം: മരണസംഖ്യ 47 ആയി

ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…

3 hours ago

നേത്രാവതി, മത്സ്യഗന്ധ എക്സ്​പ്രസ് ഒരുമാസത്തേക്ക് പൻവേൽ ജങ്​ഷന്‍ വരെ മാത്രം

മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…

3 hours ago

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…

4 hours ago