തൃശൂർ: അയ്യപ്പസംഗമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം. അയ്യപ്പസംഗമവുമായി മുന്നോട്ടുതന്നെ പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തൃശൂരില്‍ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണ്. ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്തിന്‍റെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്‍റെ പേരാണ് വർഗീയത. ഇത്തരം വർഗീയവാദികള്‍ക്ക് ഒപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികള്‍ക്കൊപ്പമാണെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്. യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോള്‍ അതിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. അയ്യപ്പ സംഗമം ഭൂരിപക്ഷ പ്രീണനമാണെന്നാണ് വര്‍ഗീയ വാദികള്‍ പറയുന്നത്. എന്നാല്‍, വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വർഗീയവാദികള്‍ ശ്രമിക്കുന്നത്. വിശ്വാസികളെ കൂട്ടിച്ചേർത്ത് വേണം വർഗീയവാദികളെ ഫലപ്രദമായി പ്രതിരോധിക്കാനെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
SUMMARY: Will not back down from Ayyappa Sangam; CPM stands with believers, says MV Govindan
ബെംഗളൂരു: കര്‍ണാടക സർക്കാർ നടത്തുന്ന ജാതിസർവേ ഈ മാസം 31 വരെ നീട്ടി. വീണ്ടുംനീട്ടി. സെപ്റ്റംബർ 22-ന് ആരംഭിച്ച സർവേ…
ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവത്തിനിടെ ഇരുപത്തിരണ്ടുകാരി മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജാരിയത്ത് (22) ആണ് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ്…
തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി സൗദി എയര്‍ലൈന്‍സ്. യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പുറപ്പെട്ട…
ചെന്നൈ: ചെന്നൈയില്‍ വീടിനുള്ളില്‍ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയില്‍ ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം നടന്നത്. അപകടത്തില്‍…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയില്‍…
ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ആമിന ബീവി, കൊച്ചുമകള്‍ മിഷേല്‍ മറിയം എന്നിവരാണ്…