കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാൻ പോകുന്നവർക്ക് ക്ഷേത്രങ്ങളിലെ തനത് ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ബോർഡ് ഉത്തരവിന് സ്‌റ്റേ. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്കായിരുന്നു ക്ഷേത്രം ഫണ്ട് ഉപയോഗിക്കാം എന്ന നിർദേശം ഉണ്ടായിരുന്നത്.
യാത്രാ ചിലവുകള്‍ക്ക് അതത് ക്ഷേത്രഫണ്ടില്‍ നിന്ന് പണം നല്‍കാനായിരുന്നു നിർദേശം. മലബാർ ദേവസ്വം കമ്മീഷണറുടെ ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ക്ഷേത്ര ഫണ്ടില്‍ നിന്ന് പണം എന്തിന് നല്‍കണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും മലബാർ ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
ആഗോള അയ്യപ്പ സംഗമം നാളെ നടക്കാനിരെക്കെയാണ് കോടതിയുടെ ഇടപെടല്‍ വന്നിരിക്കുന്നത്. സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
SUMMARY: Ayyappa Sangam: Temple funds should not be used for travel expenses; High Court stays Devaswom Board order
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. രോഗം സ്ഥിരീകരിച്ച 59കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിത കഴിയുകയാണ്.…
സിംഗപ്പൂർ: സിംഗപ്പൂരില്‍ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തില്‍ പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന് (53) ദാരുണാന്ത്യം. അസമീസ് ഗായകനായ സുബീന്‍…
തൃശൂർ:സുരേഷ് ഗോപി അപമാനിച്ച ആനന്ദവല്ലിക്ക് ആശ്വാസവുമായി കരുവന്നൂര്‍ ബാങ്ക്. തനിക്ക് പണം കിട്ടിയെന്നും സുരേഷ് ഗോപിയെ കാണുന്നതിനു പകരം ബാങ്ക്…
കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപകമാകുന്ന സാഹചര്യത്തില്‍, സമരങ്ങളില്‍ പോലീസ് ജലപീരങ്കി പ്രയോഗം താത്കാലികമായെങ്കിലും നിർത്തിവെക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്.…
കോഴിക്കോട്: ചുരം യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി ചുരം റോഡിലെ അപകടകരമായ കല്ലുകള്‍ ഉടന്‍ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന്…
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക.…