Categories: KERALATOP NEWS

അപകീര്‍ത്തി പരാമര്‍ശം; പി കെ ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി. ഗോപാലകൃഷ്ണൻ

കൊച്ചി: സിപിഐഎം നേതാവും മുൻ‌ ആരോഗ്യമന്ത്രിയുമായ പി കെ ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിൽ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പരസ്യമായി മാപ്പ് പറഞ്ഞു. ഹൈക്കാടതിയില്‍ ഹാജരായ ശേഷമാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുൻപാകെ ഖേദം പ്രകടിപ്പിച്ചത്. തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

2018 ജനുവരി 25ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ആരോപണമാണ് കേസിന് ആധാരം. പി കെ ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്നു മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയെന്നും ഗോപാലകൃഷ്ണന്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ ആരോപിച്ചെന്നാണു പരാതിയില്‍ ഉണ്ടായരിരുന്നത്. .

ഇത്തരമൊരു കമ്പനി രൂപീകരിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ ശ്രീമതി, ആരോപണം പിന്‍വലിച്ചു മാപ്പുപറയണമെന്നാവശ്യപ്പെട്ടു ഗോപാലകൃഷ്ണനു നോട്ടിസ് അയച്ചിരുന്നു. തുടര്‍ന്നാണു കണ്ണൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് കോടതി ശ്രീമതിയുടെയും രണ്ടു സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. അന്നും ഗോപാലകൃഷ്ണന് തെളിവുകള്‍ ഹാജരാക്കാന്‍ പറ്റിയില്ല. തുടര്‍ന്ന് കോടതിയില്‍ മാപ്പ് പറയാന്‍ ബിജെപി നേതാവ് തയാറായിരുന്നു. എന്നാല്‍, മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പികെ ശ്രീമതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മകനെതിരെ വന്നത് വ്യാജ ആരോപണമാണെന്നും വസ്തുതകൾ മനസിലാക്കാതെ വ്യക്തിപരമായി ചാനൽ ചർച്ചകളിൽ നടത്തുന്ന അധിക്ഷേപങ്ങൾ ഭൂഷണമല്ലെന്ന് പി.കെ ശ്രീമതി പറഞ്ഞു. സംഭവത്തില്‍ നിയമ നടപടികൾ അവസാനിച്ചതായും ശ്രീമതി കൂട്ടിച്ചേർത്തു.
<BR>
TAGS : DEFAMATION CASE | B GOPALAKRISHNAN | P K SREEMATHI
SUMMARY : B Gopalakrishnan publicly apologizes to PK Sreemathy for defamatory remarks

 

Savre Digital

Recent Posts

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ…

24 minutes ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

42 minutes ago

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…

59 minutes ago

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…

1 hour ago

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…

3 hours ago

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…

3 hours ago