BENGALURU UPDATES

ബിഫാം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സ്വദേശിനിയും ഹെസറഘട്ട റോഡിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബിഫാം വിദ്യാർഥിനിയുമായ കെ.ആർ.വത്സല (19)യെയാണ് സോലദേവനഹള്ളയിലെ പിജി താമസ സ്ഥലത്ത് ശനിയാഴ്ച ഉച്ചയോടെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സുഹൃത്തുക്കളെയും റൂം മേറ്റുകളേയും ചോദ്യം ചെയ്തുവരികയാണ്. ഫോറൻസിക് വിശകലനത്തിനായി മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും സോളദേവനഹള്ളി പോലീസ് അറിയിച്ചു.
SUMMARY: B.Pharm student found dead

NEWS DESK

Recent Posts

ആലപ്പുഴയിൽ മകന്‍റെ വെട്ടേറ്റ്​ പിതാവ്​ മരിച്ചു; മാതാവിന്​ ഗുരുതര പരുക്ക്​

ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയിൽ അഭിഭാഷകനായ മകന്‍റെ വെട്ടേറ്റ പിതാവ് മരിച്ചു. പുല്ലുകുളങ്ങര കളരിക്കൽ ജങ്​ഷൻ പീടികചിറയിൽ നടരാജനാണ്​ (60) മരിച്ചത്.…

34 minutes ago

നന്ദിനി ബ്രാന്‍ഡ്‌ നെയ്യിന്റെ വ്യാജന്മാരെ തടയാൻ ക്യൂആർ കോഡ് വരുന്നു

ബെംഗളൂരു: കർണാടക പാലുത്പാദക സഹകരണ സംഘം പുറത്തിറക്കുന്ന (കെഎംഎഫ്) നന്ദിനി ബ്രാൻഡിന്റെ പേരിൽ വ്യാജ നെയ്യ് വിപണിയിൽ എത്തുന്നത് തടയാൻ…

41 minutes ago

കഥാരംഗം സാഹിത്യവേദി കാവ്യസായാഹ്നം 14-ന്

ബെംഗളൂരു: കഥാരംഗം സാഹിത്യവേദി സംഘടിപ്പിക്കുന്ന കഥാരംഗം ഈ മാസം 14-ന് വൈകീട്ട് 3.30-ന് ഷെട്ടിഹള്ളി ഹാളിൽ നടക്കും. എഴുത്തുകാരി കെ.…

53 minutes ago

കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു

ആലപ്പുഴ: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. ആലപ്പുഴ ഹരിപ്പാട് ജംഗ്ഷനിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ്…

1 hour ago

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി: പാർലമെന്‍റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഡിസംബർ 19 വരെ നീളുന്ന സമ്മേളനം സമീപകാലത്തെ ഏറ്റവും ചെറിയ കാലയളവിലുള്ള…

1 hour ago

കന്നഡ നടൻ എം.എസ്. ഉമേഷ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ നടൻ എം.എസ്. ഉമേഷ് (80) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൈസൂർ ശ്രീകണ്ഠയ്യ ഉമേഷ് എന്നാണ്…

2 hours ago