ഡൽഹി: മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതികളിലൊരാളും അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനുമായ അൻമോല്‍ ബിഷ്ണോയിയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനല്‍ മൂന്നിലാണ് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ഇയാളെ എത്തിച്ചത്.
അൻമോലിനെ കൊണ്ടുവരുന്നതിന് മുന്നോടിയായി വിമാനത്താവളത്തിലും പരിസരത്തും പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ വിപുലമായ സുരക്ഷാ പരിശോധന നടത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ഇയാളെ പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ വർഷം ഒക്ടോബർ 12-ന് രാത്രിയിലാണ് എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയെ ബാന്ദ്രയിലെ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് മുന്നില്‍ വെച്ച് ലോറൻസ് ബിഷ്ണോയിയുടെ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്.
ഈ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അൻമോല്‍ ബിഷ്ണോയിക്ക് പ്രധാന പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തല്‍. കൂടാതെ, 2022-ല്‍ വെടിയേറ്റ് മരിച്ച പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിലും അൻമോല്‍ ബിഷ്ണോയിയുടെ പേര് ഉയർന്നുവന്നിരുന്നു. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയ്ക്കും കാനഡയ്ക്കും ഇടയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന അൻമോല്‍ ബിഷ്ണോയിയെ കഴിഞ്ഞ വർഷം നവംബറിലാണ് യുഎസ് അധികൃതർ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ വ്യാജരേഖയുടെ അടിസ്ഥാനത്തില്‍ വാങ്ങിയ റഷ്യൻ പാസ്‌പോർട്ട് ഉപയോഗിച്ചാണ് വിദേശത്ത് കഴിഞ്ഞിരുന്നത്. നാടുകടത്തിയതിനെ തുടർന്നാണ് ഇയാളെ ഇന്ത്യയ്ക്ക് കൈമാറിയത്.
SUMMARY: Baba Siddiqui murder case: Prime accused Anmol Bishnoi brought to India from US
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…
കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…
കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് മിനിവാന്‍ സ്‌കൂട്ടറിലിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂര്‍ സ്വദേശി വഫ…
മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2…
പട്‌ന: ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നിയമസഭാ കക്ഷി നേതാവായി ബിഹാര്‍ മുഖ്യമന്ത്രിയായി നിയുക്ത നിതീഷ് കുമാറിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ബുധനാഴ്ച…