ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യഹർജി നീട്ടി. ഹർജിയിൽ 29ന് വാദം കേൾക്കുമെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. സർക്കാരിന് എതിർവാദം സമർപ്പിക്കാനുള്ള സമയം അനുവദിച്ചാണ് ജസ്റ്റിസ് എം.നാഗപ്രസന്ന വാദം കേൾക്കുന്നത് നീട്ടിയത്.
ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കോടതി കഴിഞ്ഞമാസം പ്രജ്വലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രജ്വലിന്റെ പേരിലുള്ള രണ്ടാമത്തെ പീഡനക്കേസിൽ നൽകിയ ജാമ്യഹർജിയാണ് തള്ളിയത്. നാല് ലൈംഗിക പീഡനക്കേസുകളാണ് നിലവിൽ പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 400ലാധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തെന്നാണ് കേസ്.
പീഡനദൃശ്യങ്ങൾ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയം വ്യാപകമായി പ്രചരിച്ചതോടെയാണ് കേസിൽപെട്ടത്. ഇതിന് ശേഷം വിദേശത്തേക്ക് കടന്ന പ്രജ്വൽ മെയ് 31ന് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റിലായത്.
TAGS: KARNATAKA | PRAJWAL REVANNA
SUMMARY: Bail plra of prajwal revanna extended
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര് പട്ടിക പരിഷ്കരണ (എസ്ഐആര്)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ചേര്ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്മാര് തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര് വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…