ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തില്‍ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് റിമാൻഡില്‍. മേയ് 27വരെയാണ് ഇയാളെ വഞ്ചിയൂർ കോടതി റിമാൻഡില്‍ വിട്ടത്. ഇയാളുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച വീണ്ടും പരിഗണിക്കും. ബെയ്‌ലിന് ജാമ്യപേക്ഷ നല്‍കരുതെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇയാളെ പൂജപ്പുര സെൻട്രല്‍ ജയിലേക്ക് മാറ്റി.
കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് മർദ്ദനത്തിരയായ യുവ അഭിഭാഷക ശ്യാമിലി മാധ്യമങ്ങളോട് പ്രതികരിച്ചു. വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകയെ മർദ്ദിച്ച കേസില്‍ ഇന്നലെയാണ് ബെയ്ലിൻ ദാസ് പോലീസ് പിടിയിലാകുന്നത്. തിരുവനന്തപുരം സ്റ്റേഷൻ കടവില്‍ നിന്നാണ് ബെയ്ലിൻ ദാസിനെ പോലീസ് പിടികൂടിയത്. തുമ്പ പോലീസാണ് അഭിഭാഷകനെ പിടികൂടിയത്.
കേസില്‍ ബെയ്ലിൻ ദാസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത്. നേരത്തെ, പ്രതിയെ പിടികൂടുന്നതിനായി പോലീസ് വലിയ സമ്മർദ്ദമാണ് പ്രയോഗിച്ചത്. ബെയ്ലിൻ ദാസിന്റെ ഭാര്യയോട് സ്റ്റേഷനില്‍ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു.
അഭിഭാഷകന്റെ ബന്ധുക്കളുടെ ഫോണുകളും പോലീസ് പരിശോധിച്ചിരുന്നു. ബെയ്ലിൻ രക്ഷപ്പെടുന്നത് ഒഴിവാക്കാനായി ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പോലീസ് നിരന്തരം പരിശോധന നടത്തിയിരുന്നു. വലിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ സംഭവത്തിന്റെ മൂന്നാം ദിനമാണ് പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്.
TAGS : LATEST NEWS
SUMMARY : Bailin Das denied bail in assault on junior lawyer
കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…
കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയുടെ…
ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള (എസ് ഐ ആര്) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കും. വൈകിട്ട്…
ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…