കൊച്ചി: ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോക്ടർ എലിസബത്ത് ഉദയൻ. താൻ മരിച്ചാല്‍ പൂർണ ഉത്തരവാദി ബാലയെന്നാണ് എലിസബത്ത് പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. മരിക്കും മുമ്പ് നീതി കിട്ടണം. ബാല ശാരീരികമായി ഉപദ്രവിച്ചെന്നും മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്നുമാണ് എലിസബത്തിൻ്റെ ആരോപണം.
“മരിച്ചാലെങ്കിലും നീതി ലഭിക്കുമോ” എന്ന ക്യാപ്ഷനോടെയാണ് എലിസബത്ത് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്. മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച നിലയില്‍ ആശുപത്രി കിടക്കയിലാണ് എലിസബത്ത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്നും എവിടെയാണെന്നും എലിസബത്ത് വീഡിയോയില്‍ പറയുന്നില്ല. ഇത്രയും കാലം തനിക്ക് സ്നേഹം നല്കിയ എല്ലാവർക്കും നന്ദിയെന്നും എലിസബത്ത് പറയുന്നു.
SUMMARY: If I die, my daughter and family will be responsible: Ex-partner Elizabeth from hospital bed
ബാങ്കോക്ക്: തായ്ലൻഡ് മുൻ രാജ്ഞി സിരികിത് കിറ്റിയാകര (93) അന്തരിച്ചു. ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തില്‍ അണുബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയില്‍…
തൃശൂർ: മണ്ണൂത്തി ബൈപ്പാസ് ജംങ്ഷനില്‍ വൻ മോഷണം. ചായക്കടയിലിരിക്കുകയായിരുന്ന ആളില്‍ നിന്നും കാറിലെത്തിയ സംഘം 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തു.…
ഇടുക്കി: ഇടുക്കി നിരപ്പേല്‍ കടയില്‍ വെച്ച് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. നിരപ്പേല്‍ കട ഈറ്റപ്പുറത്ത് സുകുമാരൻ (64) ആണ്…
തിരുവനന്തപുരം: മെസി നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് റിപ്പോർട്ട്. സ്പോണ്സർ ആന്റോ അഗസ്റ്റിൻ ആണ് മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ചത്. അംഗോളയില്‍…
ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. വയനാട് കല്‍പ്പറ്റ മടക്കിമല…
ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റ് ജങ്ഷനു സമീപത്തെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ആണ് ഷോറൂമില്‍ തീപിടിത്തം…